18 November Sunday
കുടുംബശ്രീ വിവിധ പദ്ധതി ഉദ‌്ഘാടനം

പോർക്കുളം കുടുംബശ്രീ പ്രവർത്തനം സംസ്ഥാനത്തിന് മാതൃക: എ സി മൊയ്തീൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

പോക്കുളം പഞ്ചായത്തിൽ കുടുംബശ്രീ വനിതാ ഹോസ്‌റ്റൽ ഉദ്‌ഘാടനം ചെയ്‌ത്‌ മന്ത്രി എ സി മൊയ്‌തീൻ സംസാരിക്കുന്നു

 
കുന്നംകുളം
പോർക്കുളം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനം കേരളത്തിന് മാതൃകയെന്ന് മന്ത്രി എ സി മൊയ്തീൻ. പോർക്കുളം പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വനിതാ ഹോസ്റ്റൽ, കൺസ്ട്രക്ഷൻ യൂണിറ്റ്, ബ്യൂട്ടി പാർലർ ആൻഡ‌് അയേണിങ‌് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ‌് ഓമന ബാബു അധ്യക്ഷയായി. പോർക്കുളത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ആരംഭിച്ച മാട്രിമോണിയൽ സംവിധാനം കേരളത്തിന് മാതൃകയാണ‌്. കാറ്ററിങ‌് സേവനവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌്  മേരി തോമസ് മുഖ്യാതിഥിയായി. ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ കെ വി ജ്യോതിഷ‌് കുമാർ വിഷയാവതരണം നടത്തി. സിഡിഎസ് വൈസ് ചെയർപേഴ്സൺ സിന്ധു ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സാമുഹ്യ പ്രവർത്തന മേഖലകളിൽ മികവ് നേടിയ കീർത്തി പ്രദീപ്, കണ്ണൻ എന്നിവരെ കലാമണ്ഡലം നിർവാഹക സമിതിയംഗം ടി കെ വാസു ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് കെ എം നാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ എ ജ്യോതിഷ്, പി കെ ദേവദാസ്, പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മിറ്റിയംഗങ്ങളായ ജിഷ ശശി, കെ ഷൈലജ, സീന വിൽസൺ, പഞ്ചായത്ത് സെക്രട്ടറി വി വൃന്ദ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മണികണ്ഠൻ സ്വാഗതവും മെമ്പർ സെക്രട്ടറി എൻ വി ഷീജ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top