24 September Monday

തിരുവല്ലത്ത‌് പതിനായിരങ്ങൾ ബലിയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018
കോവളം
കർക്കടക വാവിനോടനുബന്ധിച്ച്  തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പതിനായിരങ്ങൾ ബലിയിട്ടു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെതന്നെ നൂറുകണക്കിന് പേർ പിതൃതർപ്പണത്തിന‌് എത്തിയിരുന്നു. ഒരുലക്ഷത്തോളം പേർ ബലിതർപ്പണം നടത്തിയതായി പരശുരാമക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി ചന്ദ്രൻ പറഞ്ഞു. വിഴിഞ്ഞം മുല്ലൂർ തോട്ടം ശ്രീ നാഗരാജക്ഷേത്രം, കോവളം ആവാടുതുറ തേരുവിള ക്ഷേത്രം, മുല്ലൂർ കരിക്കാത്തി ബീച്ച്,  കുന്നുംപാറക്ഷേത്രം, മുട്ടയ്ക്കാട് ശാസ്താംക്ഷേത്രം , തുണ്ടുവിളക്ഷേത്രം, കോവളം പാൽക്കുളം ശിവതമ്പുരാൻ ക്ഷേത്രം, പാച്ചല്ലൂർ ചുടുകാട് ദേവീക്ഷേത്രം, കീഴതിൽ ഗണപതിക്ഷേത്രം എന്നിയുടെ ഭാഗമായി വിവിധ ബീച്ചുകളിൽ നടത്തിയ  ബലിതർപ്പണകർമങ്ങളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. 
കോവളത്ത് നടന്ന  ബലികർമങ്ങളിൽ വിദേശികളും പങ്കുകൊണ്ടു. അന്താരാഷ്ട്രതുറമുഖ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഇത്തവണ മുല്ലൂരിൽ ബലിതർപ്പണം ചടങ്ങായി മാത്രമാണ് നടന്നത്. തുറമുഖനിർമാണവുമായി ബന്ധപ്പെട്ട കടൽകുഴിക്കലിനെ തുടർന്ന് ആഴംവർധിച്ച മുല്ലൂർ കടലിൽ ആളുകളെ ഇറക്കിയില്ല. പൊലീസ്, ഫയർഫോഴ്സ്, ലൈഫ് ഗാർഡ്, ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ സേവനവും വിവിധസ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരുന്നു.
പ്രധാന വാർത്തകൾ
Top