19 November Monday
കനത്ത മഴ

വീട് തകർന്നു; അമ്മയും മകളും പെരുവഴിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018
കിളിമാനൂർ
ശക്തമായ കാറ്റിലും മഴയിലും നിർധന കുടുംബത്തിന്റെ വീട് തകർന്നു. നാവായിക്കുളം പഞ്ചായത്തിൽപ്പെട്ട ഊന്നൻപാറ റസിയാമൻസിലിൽ ഷക്കീലയുടെ വീടാണ് വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് തകർന്നത്. ഷക്കീലയും മകളും ഇതോടെ പെരുവഴിയിലായി.
 സംഭവസമയം വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഓടിട്ടതും മൺകട്ട കെട്ടിയതുമായ വീട് വർഷങ്ങളായി മേൽക്കൂര തകർന്ന അവസ്ഥയിലായിരുന്നു. ടാർപ്പോളിൻകൊണ്ട് മൂടി താമസിച്ചുവരികയാണ‌്. അസുഖബാധിതയായ ഷക്കീലയ‌്ക്കും മകൾക്കും അയൽവാസികളുടെ സഹായം മാത്രമേയുള്ളൂ. പഞ്ചായത്തിൽനിന്ന് ഒരു വീടിനുവേണ്ടി അപേക്ഷകൾ സമർപ്പിച്ചെങ്കിലും അധികൃതർ ഇനിയും കനിയാൻ തയ്യാറായില്ല. 
വീട് തകർന്നതോടെ ഇരുവരും അയൽവീട്ടിലാണ് താമസം. കോരിച്ചൊരിയുന്ന മഴയിൽ തകർന്ന വീട‌് എങ്ങനെ പുനർ നിർമിക്കുമെന്നറിയാതെ ആശങ്കയിലാണ‌് ഷക്കീല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top