16 November Friday
ലൈഫ് പദ്ധതി

വീടിന്റെ ശിലാസ്ഥാപനം മന്ത്രി മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊറ്റങ്കര പഞ്ചായത്തിലെ ലൈഫ് പദ്ധതി വീടിന്റെ നിർമാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുന്നു

കുണ്ടറ 
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊറ്റങ്കര  പഞ്ചായത്തിൽ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനിതകുമാരി അധ്യക്ഷയായി. മെയ്‌സൺ ഗ്രൂപ്പ് ഐഡന്റിറ്റി കാർഡ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർ സന്തോഷ് നിർവഹിച്ചു. പഞ്ചായത്തിലെ നിർധന കുടുംബം കല്ലുവിള ലൈല മൻസിലിൽ ലൈലയ‌്ക്കാണ് ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ മിഷന്റെ സഹായത്തോടെ വീട് നിർമിച്ചു നൽകുന്നത്. 
തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സേവനവും വീട് നിർമാണത്തിന് പ്രയോജനപ്പെടുത്തും. ജില്ലാ പഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ, പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച് ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പ്രസാദ്, മുഖത്തല ബ്ലോക്ക്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന, ബ്ലോക്ക് അംഗം ഗിരിജ, രമണി, പഞ്ചായത്ത് അംഗം ശിവാനന്ദൻ,  ഉദയകുമാർ,  പഞ്ചായത്ത് മുൻ പ്രസിഡന്റ് സുരേഷ്ബാബു, സിപിഐ എം വെസ്റ്റ് ലോക്കൽ  സെക്രട്ടറി അനിൽകുമാർ, ഈസ്റ്റ് സെക്രട്ടറി ദേവദാസ്, പഞ്ചായത്ത് സെക്രട്ടറി ലേഖ എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top