Top
22
Tuesday, August 2017
About UsE-Paper
യുവജന പ്രതിരോധം

ഡിവൈഎഫ്ഐ പ്രചാരണ ജാഥകള്‍ക്ക് ഉജ്വല സമാപനം

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
ഡിവൈഎഫ്ഐ ജില്ലാ പ്രചാരണ ജാഥകളുടെ സമാപനത്തോടനുബന്ധിച്ച് യുവജന സംഗമവും വര്‍ഗീയവിരുദ്ധ സദസ്സും ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വേദിയിലേക്ക് സ്വീകരിക്കുന്നു

തിരുവനന്തപുരം > നവലിബറല്‍ വിരുദ്ധ, മതനിരപേക്ഷ സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രചാരണ ജാഥകള്‍ക്ക് ഉജ്വല സമാപനം. നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക എന്നീ മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്യ്രദിനമായ 15ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവജനപ്രതിരോധത്തിന്റെ പ്രചാരണാര്‍ഥമാണ് കാല്‍നടജാഥകള്‍ സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ സാജു, പ്രസിഡന്റ് എ എ റഹിം എന്നിവര്‍ നയിച്ച പ്രചാരണ ജാഥകളാണ് സമാപിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ച ഇരുജാഥകളും റാലിയായാണ് സമാപന സമ്മേളന വേദിയായ ഗാന്ധിപാര്‍ക്കിലെത്തിയത്. തുടര്‍ന്ന് നടന്ന യുവജന സംഗമവും വര്‍ഗീയവിരുദ്ധ സദസ്സും സിപിഐ എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ചാല ബ്ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി അധ്യക്ഷനായി. വി സുന്ദര്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, സംസ്ഥാന ട്രഷറര്‍ പി ബിജു, ജില്ലാ പ്രസിഡന്റ് എ എ റഹിം, സെക്രട്ടറി ഐ സാജു, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.