18 November Sunday

അന്തിയുറങ്ങാനിടമില്ലാതെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

തകർന്ന വീടിനുമുന്നിൽ സുലൈഖയും കുടുംബവും

എടക്കര
കനത്ത മഴയിൽ വീട് തകർന്നതേയാടെ അന്തിയുറങ്ങാനിടമില്ലാതെ ദുരിതത്തിലായിരിക്കുകയാണ‌് ചുങ്കത്തറ  പെരുമ്പൊയിൽക്കുന്ന് തലക്കോട്ടുപുറത്ത് സുലൈഖയും കുടുംബവും. ബുധനാഴ്ച രാത്രിയാണ‌് വീട‌് തകർന്നുവീണത്. ആദ്യം അടുക്കള ഭാഗമാണ‌് തകർന്നത‌്.  ഈ സമയം ഉറങ്ങുകയായിരുന്ന കുടുംബം ശബ്ദംകേട്ട് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.  മൺകട്ടയിൽ നിർമിച്ചതാണ‌്  വീട‌്. നാല് സെന്റ‌്
ഭൂമിയാണിവർക്ക് ആകെയുള്ളത്. കളക്കുന്ന് അങ്കണവാടി ഹെൽപ്പർ ആണ് സുലൈഖ.  രോഗങ്ങൾ അലട്ടുന്നതിനാൽ ഭർത്താവിന‌്   ജോലിക്കുപോകാനാവുന്നില്ല. ഏക മകൾ റിക്ഷാ ഷെറിൻ ചുങ്കത്തറ എംപിഎം എച്ച്എസ്എസിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
പഞ്ചായത്ത് വൈസ് പ്രസിഡ ന്റുകൂടിയായ വാർഡംഗം സുമയ്യ അത്തിമണ്ണിലിന് കുടുംബത്തിന്റെ ദുരവസ്ഥ വിവരിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ലൈഫ് പദ്ധതിയിൽപോലും ഇവർ ഉൾപ്പെട്ടിട്ടില്ല. വീട് തകർന്നതി നെ തുടർന്ന് വില്ലേജ്, പഞ്ചായത്ത് അധികാരികൾ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി മടങ്ങി. മറ്റൊരു വീട്ടിലേക്ക് താമസം മാറാനും ഇവർ നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top