22 September Saturday

എൻഡോസൾഫാൻ സമരചരിത്രം പ്രകാശനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
കാഞ്ഞങ്ങാട്
എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരങ്ങള്‍ക്കൊപ്പം മാധ്യമങ്ങള്‍ വഹിച്ച പങ്ക് വിളംബരംചെയ്ത് പടന്നക്കാട് നെഹ്‌റുകോളേജ് സാഹിത്യവേദി തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരചരിത്രം പ്രകാശനം ചെയ്തു. 2001 മുതല്‍ 2017 വരെ നടന്ന വിവിധ  മാധ്യമങ്ങളില്‍ വന്ന  സമരചരിത്രപേരാട്ടങ്ങളുടെ വാര്‍ത്തകളുടെ ആറുവാല്യങ്ങള്‍ നെഹ്‌റു കോളേജ് ഹാളില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തക ദയാബായി പ്രകാശനം ചെയ്തു.  മുനീസാ അമ്പലത്തറ ഏറ്റുവാങ്ങി. 
 32 വര്‍ഷം പിന്നീട്ട സാഹിത്യവേദി നടത്തിവരുന്ന സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും എന്‍ഡോള്‍ഫാന്‍ ദുരിതബാധിതാര്‍ക്കായി നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങളും  മാതൃകയാണെന്ന്‌  ദയാബായി പറഞ്ഞു. സാഹിത്യവേദി പ്രസിഡന്റ് ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷനായി. കോളേജ് മാനേജിങ്‌  കമ്മിറ്റി സെക്രട്ടറി കരിമ്പില്‍ രാമനാഥന്‍, പ്രസ്‌ഫോറം സെക്രട്ടറി ടി കെ നാരായണന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ ശരത് സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top