19 January Saturday

പാലായി റഗുലേറ്റർ കം ബ്രിഡ‌്ജ‌് പൈലിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പൈലിങ് പ്രവൃത്തി നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം 
പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പൈലിങ് പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ നിർവഹിച്ചു.  ജലസേചന വകുപ്പ് സൂപ്രണ്ടിങ്‌ എൻജിനിയർ വി ഷൺമുഖൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം രാധാകൃഷ്ണൻ, വി മധുസൂദനൻ, പൗലോസ് ജോർജ്, പി ബാബു, ടി കുഞ്ഞിക്കണ്ണൻ, പി  പി  മുഹമ്മദ് റാഫി,  സി സി കുഞ്ഞിക്കണ്ണൻ, പി മനോഹരൻ എന്നിവർ സംസാരിച്ചു. 
കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത‌്. 65 കോടി രൂപ  ചെലവിൽ  നബാർഡിന്റെ സഹായത്തോടെയാണ് പദ്ധതി.  നീലേശ്വരം നഗരസഭ, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി  പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും  കർഷികാഭിവൃധി  മെച്ചപ്പെടുത്താനുമാണ് പദ്ധതി.
 
 
പ്രധാന വാർത്തകൾ
Top