16 November Friday

എസ്‌എഫ്‌ഐ ജാഥയ‌്ക്കുനേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി അംഗം ജി കുമാർ

വെള്ളറട
എസ്എഫ്ഐ ജാഥയ‌്ക്കുനേരെ ആക്രമണം. നിരവധി വിദ്യാർഥികൾക്ക‌് പരിക്ക്. കാരക്കോണം എസ്എംസിഎസ്ഐ മെഡിക്കൽകോളേജിലെ കൈക്കൂലി വിവാദവുമായി ബന്ധപ്പെട്ടു നടത്തിയ മാർച്ചിനുനേർക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും ഗുണ്ടകളും ചേർന്ന് കല്ലുകൾ വലിച്ചെറിഞ്ഞ് ആക്രമിച്ചു. 
 
ആക്രമണത്തിൽ സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി അംഗം ജി കുമാറിനും പത്തോളം എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പൊലീസുദ്യോഗസ്ഥന‌ും പരിക്കേറ്റു. പരിക്കേറ്റവർ കാരക്കോണം ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി ചികിത്സയിലാണ്. ധർണ പിരിഞ്ഞ് പ്രവർത്തകർ മടങ്ങുമ്പോഴാണ് ആശുപത്രിവളപ്പിലെ എടിഎം കൗണ്ടറിനു പിന്നിൽനിന്ന‌് സെക്യൂരിറ്റി ജീവനക്കാർ കല്ലുകൾ വലിച്ചെറിഞ്ഞത്. എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരക്കോണം ജങ‌്ഷനിൽനിന്ന‌് പ്രകടനം ആരംഭിച്ച‌് മെഡിക്കൽകോളേജിനു മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ഷിജിത് ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ‌് പ്രവീൺ, റിയാസ് വഹാസ്, വിൻസ‌്‌കുമാർ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
 
 
 
 
 
പ്രധാന വാർത്തകൾ
Top