22 September Saturday

മത്സ്യബന്ധനവള്ളം തിരയിൽപ്പെട്ട് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

കായംകുളത്ത്‌ തിരയിൽപ്പെട്ട‌് മറിഞ്ഞ മത്സ്യബന്ധന വള്ളം കരയ്‌ക്ക്‌ കയറ്റുന്നു

 

കാർത്തികപ്പള്ളി
മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട‌് മറിഞ്ഞു. ആറാട്ടുപുഴ തറയിൽക്കടവ് പ്രാട്ടേക്കാട്ട് ഭാർഗവന്റെ ഉടമസ്ഥതയിലുളള ശ്രീപാർവതി വള്ളം ആമാണ് തിങ്കളാഴ‌്ച രാവിലെ എട്ടരയോടെ അഴീക്കൽ ഭദ്രൻ മുക്കിന് പടിഞ്ഞാറ് തിരയിൽപ്പെട്ട് മറിഞ്ഞത്. 20 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. 
     കുറച്ചുപേർ നീന്തി കരയ‌്ക്കുകയറി. മറ്റുള്ളവരെ സമീപത്ത‌് മീൻപിടിച്ചുകൊണ്ടിരുന്ന മറ്റ് വള്ളക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. രണ്ട് എൻജിനുകളും പൂർണമായും നശിച്ചു. വള്ളത്തിനും വലയ‌്ക്കും കേടുപാടുണ്ട്.
പ്രധാന വാർത്തകൾ
Top