19 November Monday
പ്രളയം

ജെഎൻയു പഠനസംഘം കുട്ടനാട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
ആലപ്പുഴ 
പ്രളയക്കെടുതിയും  മഹാപ്രളയത്തിന് ശേഷം ഇവിടുത്തെ പ്രത്യേകതകളും നേരിട്ട് പഠിച്ച്  റിപ്പോർട്ട‌് തയ്യാറാക്കുവാൻ  ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കുട്ടനാട്ടിൽ എത്തി. പ്രൊഫ. അമിതാ സിങ്ങിന്റെ നേത‌ൃത്വത്തിലുള്ള വിദ്യാർഥി സംഘമാണ് ഹർത്താൽ ദിനത്തിൽ കുട്ടനാടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രളയക്കെടുതി റിപ്പോർട്ട് തയ്യാറാക്കുന്നത‌്. വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ‌്താൽ  കേരളം കടുത്ത വരൾച്ചയും ശുദ്ധജല ക്ഷാമവും നേരിടേണ്ടിവരുമെന്ന് സംഘം വിലയിരുത്തി.
അപ്പർകുട്ടനാട് മേഖലയോട് ഏറ്റവും അടുത്ത പ്രദേശമായ എടത്വായിൽ സംഘം കൂടുതൽ സമയം ചെലവഴിച്ചു. വിവിധ സംഘടനകളുടെ ഭാരവാഹികളുമായും ചർച്ച നടത്തി. കരകവിഞ്ഞൊഴുകി  ജനത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ നദികൾ പലതും വേനൽക്കാലത്തെക്കാൾ വരണ്ട അവസ്ഥയിലാണ്. 
പമ്പാനദിയിലും പ്രളയക്കാലത്ത് ജലം ഏറ്റവും കൂടുതൽ ഉയർന്ന ചില ഭാഗങ്ങളിലും ജലവിതാനം ക്രമാതീതമായി താഴ‌്ന്നിരിക്കുന്നു. പ്രളയകാലത്ത് നിറഞ്ഞു തുളുമ്പിയ കിണറുകൾ  എടത്വാ അടക്കമുള്ള പ്രദേശങ്ങളിൽ വറ്റി തുടങ്ങി. പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെടുത്തു കൊണ്ട് പോയതിനാൽ ഇതുമൂലം ചിലയിടങ്ങളിൽ ജലാശയങ്ങളുടെ ആഴം വർധിച്ചിട്ടുണ്ട്. 
കാലാവസ്ഥാ വ്യതിയാനവും  മഴക്കുറവും ജലനിരപ്പ് താഴുവാൻ കാരണമെന്ന് ശാസ‌്ത്രജ്ഞർ കരുതുന്നു.
പ്രധാന വാർത്തകൾ
Top