16 October Tuesday

കുറ്റവാളികളെ ജാഗ്രത! കഴക്കൂട്ടത്ത്‌ റെഡ് ബട്ടൺ അലർട്ട്

സ്വന്തം ലേഖകൻUpdated: Saturday Aug 11, 2018

റെഡ് ബട്ടൺ അലർട്ട് റോബോട്ടിക‌് സ‌്പെക‌്ട്രം

കഴക്കൂട്ടം
കേരള പൊലീസിന്റെ റെഡ് ബട്ടൺ അലർട്ട് റോബോട്ടിക് സ‌്പെക‌്ട്രം കഴക്കൂട്ടത്ത് പ്രവർത്തിക്കാനൊരുങ്ങുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി പിടികൂടാനും അത്യാഹിതങ്ങളിൽ തത്സമയം ഇടപെടാനും അത്യാധുനിക സംവിധാനങ്ങളുള്ള റെഡ് ബട്ടൺ സിസ‌്റ്റം കേരളത്തിൽ ആദ്യമായി ഐടി നഗരമായ കഴക്കൂട്ടത്ത‌ാണ‌് സ്ഥാപിച്ചത‌്. 
തിരുവനന്തപുരം നഗരസഭയാണ്‌ പദ്ധതി നടപ്പാക്കുന്നത്.  കഴക്കൂട്ടം ജങ്ഷനിൽ കുളത്തൂരിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്താണ്  ‌്സ്ഥാപിച്ചത‌്. പത്ത് അടിയോളം പൊക്കമുള്ള മെഷിന്റെ മധ്യത്തിലാണ് റെഡ‌് ബട്ടനുള്ളത്. ഇതിനുമുകളിലായി പച്ചയും ചുവപ്പും നിറത്തിലുള്ള ലൈറ്റുമുണ്ട‌്. അതിന് മുകളിലായി ക്യാമറകൾ. പച്ചനിറം തെളിഞ്ഞ‌ുകണ്ടാൽ യന്ത്രം പ്രവർത്തനസജ്ജമാണെന്ന് മനസ്സിലാക്കാം. റെഡ് ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയുന്നതോടൊപ്പം വിവരം നല്കുന്ന ആളിനെ കാണാവുന്ന  ക്യാമറയും പ്രവർത്തിച്ചുതുടങ്ങും. ഇതോടെ നൽകുന്ന സന്ദേശം സ്വീകരിക്കും. ഒപ്പം  മെഷീൻ സ്ഥാപിച്ചിട്ടുള്ള പോയിന്റിൽനിന്ന‌് 120 മീറ്റർ ചുറ്റളവിലുള്ള ദൃശ്യത്തോടുകൂടിയുള്ള മുന്നറിയിപ്പുകൾ പൊലീസ് കൺട്രോൾ റൂമിലും പൊലീസ് വാഹനത്തിലുമെത്തും. 360 ഡിഗ്രിയിലുള്ള ചിത്രങ്ങളും വീഡിയോയും  ക്യാമറ ഒപ്പിയെടുക്കും. നിമിഷങ്ങൾക്കകം കുറ്റവാളികളെ പിടികൂടാനും അത്യാഹിത സ്ഥലങ്ങളിൽ എത്താനും കഴിയും. ഭാഷ അറിയാത്തവർക്കുപോലും ഉടനടി പൊലീസ് സഹായം ലഭ്യമാകും.
 
രാത്രിയിലും ചിത്രങ്ങളും വീഡിയോയും ഷൂട്ട് ചെയ്യാൻ കഴിയും. അപകടം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന വാഹനത്തിന്റെ വ്യക്തമായ വീഡിയോ ചിത്രങ്ങൾവരെ ലഭ്യമാകുമെന്നതാണ‌് ഇതിന്റെ  സവിശേഷത. പൊലീസ് കൺട്രോൾ റൂമുമായി സംസാരിക്കാനും കഴിയും.  ഇതിന്റെ പ്രവർത്തനം 24 മണിക്കൂറും സജ്ജമായിരിക്കും. റെഡ് ബട്ടൺ മിഷൻ സാറ്റ്‌ ലൈറ്റിന്റെ സഹായത്താലാണ് ഇതിന്റെ പ്രവർത്തനം. കഴക്കൂട്ടം ബൈപാസ് ജങ‌്ഷൻ, കഴക്കൂട്ടം ദേശീയപാത ബസ‌്സ‌്റ്റോപ്പ‌് ജങ‌്ഷനിലും ഇത്തരത്തിൽ  റെഡ‌് അലർട്ട‌് സിസ‌്റ്റം സ്ഥാപിക്കും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top