20 September Thursday
കിള്ളിയാർ സിറ്റി മിഷൻ ക്വിസ് മത്സരം

അഥീനയ്ക്കും അരുൺകൃഷ്ണയ്ക്കും ഒന്നാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കിള്ളിയാർ സിറ്റി മിഷൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നഗരസഭാതല ക്വിസ് മത്സരത്തിലെ വിജയകൾ മേയർ വി കെ പ്രശാന്തിനോടൊപ്പം

തിരുവനന്തപുരം
കിള്ളിയാർ സിറ്റി മിഷൻ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നഗരസഭാതല ക്വിസ് മത്സരത്തിൽ കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ‌് എസ‌് അഥീന, നവജീവൻ ബഥനി വിദ്യാലയത്തിലെ  ജി എസ് അരുൺ കൃഷ്ണ എന്നിവർ യഥാക്രമം ഒന്നാം സ്ഥാനം നേടി. കിള്ളിയാർ ശുചീകരണം സംബന്ധിച്ച പ്രചാരണത്തിനും ബോധവൽക്കരണത്തിനുമായാണ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. കിള്ളിയാർ സിറ്റി മിഷൻ സാങ്കേതിക സമിതിയംഗവും ജനകീയ ശാസ്ത്ര പ്രവർത്തകനുമായ കെ കെ കൃഷ്ണകുമാർ ക്വിസ് മാസ്റ്ററായിരുന്നു. 
 
എസ് എസ് പബ്ലിക് സ്കൂളിലെ ശ്രീഭദ്ര, എആർആർ പബ്ലിക് സ്കൂളിലെ ജി ഗോകുൽ കൃഷ‌്ണ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നവജീവൻ ബഥനി വിദ്യാലയത്തിലെ ഫിലിപ് സാമുവൽ, മൺവിള ഭാരതീയ വിദ്യാഭവനിലെ ശങ്കർ ഗിരിപ്രസാദ് എന്നിവർക്കാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ. വിജയികൾക്ക് നഗരസഭാ മേയർ വി കെ പ്രശാന്ത് ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, കൗൺസിലർ ആർ പി ശിവജി, കിള്ളിയാർ സിറ്റി മിഷൻ സാങ്കേതിക സമിതിയംഗം ഷിബു കെ നായർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top