19 November Monday

സപ്ലൈകോ ഓണം ബക്രീദ‌് ഫെയർ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

സപ്ലൈകോയുടെ ഓണം﹣ ബക്രീദ‌് ഫെയറിന്റെ ജില്ലാതല ഉദ‌്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു.

 കണ്ണൂർ 

സപ്ലൈകോയുടെ ഓണം﹣ ബക്രീദ‌് ഫെയറിന്റെ ജില്ലാതല ഉദ‌്ഘാടനം ജൂബിലി ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മേയർ ഇ പി ലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്  ആദ്യ വിൽപന നിർവഹിച്ചു. കോർപറേഷൻ സ‌്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, കൗൺസിലർ ലിഷ ദീപക‌്, അബ്ദുൾ നിസാർ വായിപറമ്പ‌്, വി വി  പുരുഷോത്തമൻ, പി പി ദിവാകരൻ, കെ ബാലകൃഷ‌്ണൻ, എന്നിവർ സംസാരിച്ചു. സപ്ലൈകോ എ ജി എം രഘുനാഥ‌് സ്വാഗതവും പി വി രമേശൻ നന്ദിയും പറഞ്ഞു. ഹോർടികോർപ‌്, കയർ കോർപറേഷൻ, മത്സ്യഫെഡ‌്, മിൽമ, കുടുംബശ്രീ, കൃഷിവകുപ്പ‌് തുടങ്ങിയവയുടെ സ‌്റ്റാളുകളും ഫെയറിൽ ഒരുക്കിയിട്ടുണ്ട‌്. 24വരെ ഫെയർ ഉണ്ടാകും.

 
പ്രധാന വാർത്തകൾ
Top