14 December Friday

മദ്രസ വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകർക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
ഉദുമ
മദ്രസകളിലെ പെൺകുട്ടികളെ ഉപദ്രവിച്ച മുൻ അധ്യാപകർക്കെതിരെ പോക്സോ നിയമ പ്രകാരം ബേക്കൽ പൊലീസ്‌ കേസെടുത്തു. മൗവ്വലിലെയും മുതിയക്കാലിലെയും മദ്രസകളിൽ പഠിക്കുന്ന പെൺകുട്ടികളെ  ശാരീരികമായി ഉപദ്രവിച്ചതിനാണ്‌  കേസ്‌. മൗവ്വലിലെ അധ്യാപകനായിരുന്ന ഏണിയാടി സ്വദേശി ഷെരീഫ് സഹദി, മുതിയക്കാലിലെ അധ്യാപകനായിരുന്ന കർണാടക വീരാജ്പേട്ട സ്വദേശി അബ്ദുൾ റഹ്മാൻ എന്നിവർക്കെതിരെയാണ്‌ കേസെടുത്തത്‌.
2017 ന്‌ ആഗസ്‌തിലാണ്‌ മൗവ്വലിലെ സംഭവം. പെൺകുട്ടി പഠിക്കാൻ പോകാൻ മടിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. അധ്യാപകൻ ഇപ്പോൾ ഒളിവിലാണ്. 2017 ഡിസംബറിലായിരുന്നു മുതിയക്കാലിൽ കേസിനാസ്പദമായ സംഭവം. ഇയാളെ  മദ്രസാ ഭാരവാഹികൾ മറ്റുകാരണങ്ങളാൽ ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തുവന്നത്. ഇയാളും ഒളിവിലാണ്. ബേക്കൽ എസ്ഐ പി കെ വിനോദ്കുമാർ, ക്രൈം എസ്ഐ കെ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രധാന വാർത്തകൾ
Top