24 September Monday

എസ്‌ഡിപിഐയുടേത്‌ തീവ്രവാദ അജൻഡ:

പി കരുണാകരൻUpdated: Wednesday Jul 11, 2018
കാഞ്ഞങ്ങാട്
ഭൂരിപക്ഷ വർഗീയതയുടെ വ്യാജ പിന്തുണയോടെസംഘപരിവാര്‍ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്രഹിന്ദുത്വത്തിന് ശക്തിപകരാനുള്ള കുടില തന്ത്രങ്ങളാണ് എസ്ഡിപിഐ കേരളത്തില്‍ പയറ്റുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി പറഞ്ഞു. 
സിപിഐ എം കാഞ്ഞങ്ങാട് എരിയാകമ്മിറ്റി കോട്ടച്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദ  അജൻഡകള്‍ അണികളില്‍ അടിച്ചേല്‍പ്പിച്ചാണ് ഇവരുടെ പ്രവർത്തനം.
എല്ലായിടത്തും മതം പറഞ്ഞ് പോപ്പുലര്‍ഫ്രണ്ട് ആവിഷ്‌കരിക്കുന്ന രാഷ്ട്രീയതന്ത്രം അണികളില്‍ കുത്തിവെക്കുന്നതോടെ  അണികള്‍ വളരെപെെട്ടന്ന് പച്ചമനുഷ്യനെ വെട്ടിനുറുക്കുന്ന അക്രമകാരികളായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ്  അഭിമന്യുവിന്റെ അരുംകൊല. 
വീടിന്റെയും നാടിന്റെയും പ്രതീക്ഷയായ ചെറുപ്പക്കാരന്‍ അഭിമന്യുവും അക്രമികളുടെ കൊടുവാളില്‍നിന്ന് രക്ഷപ്പെട്ട് മരണത്തോട് മല്ലിടിക്കുന്ന അര്‍ജുനും  എന്തുതെറ്റാണ് ചെയ്തത്. സംഘര്‍ഷത്തിന്റെ ഭാഗമായിട്ടല്ല അഭിമന്യുകൊല്ലപ്പെട്ടത്. ഈ അരുംകൊല നടത്തിയവരെ തളളിപ്പറയാന്‍ യുഡിഎഫ് ‐ കോണ്‍ഗ്രസ് നേതൃത്വം മടികാട്ടുകയാണ്. എ കെ ആന്റണിപോലും ഒരു കെഎസ്‌യു ക്കാരന്റെ നിലവാരംപോലമില്ലാതെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. മൃദുഹിന്ദുത്വ നിലപാടുപോലെ  മുസ്ലിം തീവ്രവാദികളോടും മൃദു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
ആര്‍എസ്എസും എസ്ഡിപിഐയുംഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. മതത്തിന്റെ പേരില്‍ കൊന്നും കൊലവിളിച്ചും പരസ്പരം വളരാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷ‐ന്യുനപക്ഷ മതശക്തികൾക്കെതിരെ  സന്ധിയില്ലാത്ത നിലപാട് സിപിഐ എം  ഉയര്‍ത്തിപ്പിടിക്കുന്നു.  മതന്യൂനപക്ഷങ്ങള്‍ക്ക് സിപിഐ എമ്മിലും എല്‍ഡിഎഫിലുമാണ് പ്രതീക്ഷ. 
സംഘപരിവാറിന്റെയും കോര്‍പ്പറേറ്റുകളുടെയും താല്‍പര്യസംരക്ഷണത്തിനായി മത്സരിക്കുന്ന ലീഗിനുപോലും സമുദായതാല്‍പര്യം സംരക്ഷിക്കാനാവില്ലെന്ന തിരിച്ചറിവ് അണികളില്‍ ശക്തമാണ്. ഇത്തരമൊരുബോധം വളര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമെന്ന ഭയവും സാമുദായിക സംഘടനകളില്‍ പ്രബലമാണ്.  
പ്രധാന വാർത്തകൾ
Top