19 November Monday

ഭൂമിയുടെ ആധാരം ബാങ്കിൽ റിയാസിന്‌ വീട്‌ വേണം സഹായിക്കാമോ

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018
കാസർകോട്‌
സ്വന്തമായുള്ളത്‌ മൂന്നേ മൂക്കാൽ സെന്റ്‌ സ്ഥലം. ആധാരമാണെങ്കിൽ  വായ്‌പയെടുത്ത ബാങ്കിൽ. വീട്‌  പണിയാൻ സർക്കാർ രണ്ടര ലക്ഷം രൂപ അനുവദിച്ചിട്ട്‌ മൂന്ന്‌ വർഷമായെങ്കിലും ആധാരം  നൽകാനാകാത്തതിനാൽ  കിട്ടുന്നില്ല. കാസർകോട്‌ നെല്ലിക്കുന്ന്‌  പാണ്ടിയാൽ വളപ്പിലെ  എൻ എം റിയാസിന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥയാണിത്‌.  റിയാസും  ഭാര്യയും നാല്‌ കുട്ടികളും വാടക വീട്ടിലാണ്‌ താമസം.  കൂലി പണിയെടുക്കുന്ന റിയാസിന്റെ വരുമാനത്തിൽ മാത്രം മുമ്പോട്ട്‌ പോകുന്ന കുടുംബത്തിന്‌ സ്വന്തമായൊരു വീട്‌  അകന്ന സ്വപ്‌നമാണ്‌. 
നെല്ലിക്കുന്നിലുള്ള സ്ഥലമാണ്‌ ജില്ലാ സഹകരണ ബാങ്കിൽ വായ്‌പയെടുക്കാൻ പണയപ്പെടുത്തിയത്‌. 3,86,000 രൂപ അടക്കാൻ കുടിശികയുണ്ട്‌.  തവണകളായി തിരിച്ചടിച്ച്‌ ‌ വരികയായിരുന്നു.  സാമ്പത്തിക പ്രയാസം വല്ലാതെയായപ്പോൾ തിരിച്ചടക്കൽ നിന്നു. പണം അടക്കാതെയായപ്പോൾ ബാങ്ക്‌ അധികൃതർ സ്ഥലം അളന്ന്‌ പോയിട്ടുണ്ട്‌. ജപ്‌തി നടപടികളിലേക്ക്‌ നീങ്ങിയേക്കുമെന്ന്‌ റിയാസ്‌ ഭയക്കുന്നു. 
പിഎംഎവൈ പദ്ധതിയിൽ വീട്‌ വെക്കാൻ കാസർകോട്‌ നഗരസഭ മുഖേന രണ്ടര ലക്ഷം രൂപ പാസായിട്ടുണ്ട്‌.  തുക ലഭിക്കണമെങ്കിൽ സ്ഥലത്തിന്റെ ആധാരം  നഗരസഭയിൽ ഹാജരാക്കണം.  ഏഴ്‌ വർഷത്തോളം  ഇത്‌ നിക്ഷേപിക്കണം. ഒറിജിനൽ രേഖയില്ലാത്തതിനാൽ ഇതിനാകുന്നില്ല.  വൈകിയാൽ വീട്‌ നിർമാണത്തിന്‌ അനുവദിച്ച തുക നഷ്ടമാകും. ഉദാരമതികളുടെ സഹായം തേടുകയാണ്‌ റിയാസ്‌. ഫോൺ: 9895497489.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top