21 November Wednesday

അഡ്മിൻ പരിശീലനം പൂർത്തിയായി ജില്ലാ പഞ്ചായത്ത് മൊബൈൽ ആപ്പ്എല്ലാ സർക്കാർ സ്കൂളുകളിലും

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
വടകര
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എഡ്യുകെയർ സമഗ്ര പദ്ധതിയുടെ ഭാഗമായ മൊബൈൽ ആപ്പ് പരിശീലനം കോഴിക്കോട് ഐടി  അറ്റ് സ്കൂൾ ഹാളിൽ നടന്നു. ആദ്യഘട്ടമായി ജില്ലയിലെ എല്ലാ ഗവ. ഹൈസ്കൂൾ ഹയർസെക്കൻഡറി  സ്കൂളുകളിൽനിന്നും ഓരോ അധ്യാപകർ വീതം പരിശീലനത്തിൽ പങ്കെടുത്തു. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശീലനത്തിന് ടീം എഡ്യുമിയ  ഡയറക്ടർ ടി പി മുഹമ്മദ് ഫവാസ്  നേതൃത്വം  നൽകി. 
രക്ഷാകർത്താക്കളുമായി കുട്ടികളുടെ  പാഠ്യ‐പാഠ്യേതര  വിവരങ്ങൾ സംവദിക്കുന്നതിനും വിദ്യാലയ  രക്ഷാകർതൃ ബന്ധം  സുദൃഢമാക്കുന്നതിനും ആണ് പദ്ധതി പ്രധാനമായും ഊന്നൽ നൽകുന്നത്. സെപ്തംബർ അവസാന വാരത്തോടെ മുഴുവൻ രക്ഷാകർത്താക്കളെയും മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയും. ഈ വർഷം മുതൽ വിർച്യുൽ പാഠഭാഗങ്ങൾ, ഇ ടെസ്റ്റ് ബുക്കുകൾ, മറ്റു പഠന സാമഗ്രികൾ  മുതലായവ മൊബൈൽ ആപ്പ് വഴി കുട്ടികൾക്ക‌് പ്രയോജനപ്പെടുത്താൻ സാധിക്കും. 
കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി  ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘടനം ചെയ്തു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോ‐ഓഡിനേറ്റർ ബി മധു പങ്കാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ ആർ അജിത് അധ്യക്ഷനായി. എഡ്യുകെയർ കോ‐ഓഡിനേറ്റർ യു കെ അബ്ദുൾനാസർ പദ്ധതി വിശദീകരിച്ചു. 
കഴിഞ്ഞവർഷത്തെ മികച്ച അഡ്മിൻ ആയ ബാലുശേരി ഗവ. ജിഎച്ച്എസ്എസിലെ അധ്യാപകൻ സിജുരാജിനെ ആദരിച്ചു. കോഴിക്കോട് ആസ്ഥാനമായ യുബിസ്കൈ ടെക്നോളോജിസ് ആണ് ജില്ലാ പഞ്ചായത്തിന് വേണ്ടി എഡ്യുമിയ ആപ്പ് രൂപകൽപ്പന ചെയ്തത‌്.  

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top