13 November Tuesday

ഫാസിസ്റ്റ് പ്രവണതകളേയും ഒന്നിച്ച് ചെറുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
കോഴിക്കോട‌് 
ജനാധിപത്യവാദികളെയും ദളിതരെയും മനുഷ്യാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് വിമതശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന എല്ലാ ഫാസിസ്റ്റ് പ്രവണതകളേയും ഒന്നിച്ച് ചെറുക്കണമെന്ന‌്  എഴുത്തുകാരും കലാകാരന്മാരും സംയുക്ത പ്രസ‌്താവനയിൽ അഭ്യർഥിച്ചു.  ഡോ. പ്രസാദ് പന്ന്യനെതിരെയുള്ള നടപടിയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. നടപടി ഉടൻ പിൻവലിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
 മനുഷ്യാവകാശ പ്രവർത്തകരെ നിശ്ശബ്ദമാക്കാനുള്ള ശ്രമം  രാജ്യത്ത‌് തുടരുകയാണ്. ഏറ്റവും ഒടുവിലായി ജി നാഗരാജനെന്ന ദളിത് വിദ്യാർഥിയെ നിസ്സാര   കാരണത്തിന്റെ പേരിൽ കേസിൽ കുടുക്കി തടവിലാക്കി.  കേന്ദ്ര സർവകലാശാലാ നടപടിയെ അപലപിച്ചും തന്റെ വിദ്യാർഥിയുടെ അവസ്ഥയിൽ സങ്കടപ്പെട്ടും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച ഡോ. പ്രസാദ് പന്ന്യൻ എന്ന അധ്യാപകനെ കേന്ദ്ര സർവകലാശാലാ വകുപ്പധ്യക്ഷൻ പദവിയിൽനിന്ന് നീക്കം ചെയ്യുകയും ചെയ‌്തു.
കെ പി രാമനുണ്ണി, കെ ഇ എൻ, സിവിക് ചന്ദ്രൻ, സുനിൽ പി ഇളയിടം, ഡോ. ഖദീജ മുംതാസ്, ഇ പി രാജഗോപാലൻ, ടി ടി ശ്രീകുമാർ, ഡോ. കെ എം അനിൽ, വി കെ ജോസഫ്, ഡോ. കെ എസ‌്  മാധവൻ, മധു ജനാർദനൻ, പി എൻ ഗോപീകൃഷ്ണൻ, വി മുസഫർ അഹമ്മദ്, ഒ പി സുരേഷ്, ഡോ.  എൻ വി മുഹമ്മദ് റാഫി, ഡോ. വി അബ്ദുൾ ലത്തീഫ്, അനിൽകുമാർ തിരുവോത്ത്, ഗുലാബ് ജാൻ, എ രത്നാകരൻ, എ ശാന്തകുമാർ, അപർണ പ്രശാന്തി, റഫീഖ് ഇബ്രാഹിം, എൻ പി  സജീഷ്, ടി മുഹമ്മദ് സാദിഖ്, എം  സി അബ്ദുൾ നാസർ, ജോൺസ് മാത്യു, സുനിൽ അശോകപുരം, കെ സുധീഷ് എന്നിവരാണ‌് സംയുക്ത പ്രസ‌്താവന നടത്തിയത‌്.
 
പ്രധാന വാർത്തകൾ
Top