16 November Friday

നോട്ടീസ‌് വിവാദമായി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
ഹരിപ്പാട്
പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി  ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച നോട്ടീസ‌് വിവാദമായി. പ്രസിഡന്റ് എസ് അജിതയും സെക്രട്ടറി ഹേമലതയുടെയും പേരിലിറക്കിയ നോട്ടീസ് സർക്കാർ വിരുദ്ധ പ്രചാരണത്തിനു രാഷ‌്ട്രീയ ദുഷ‌്ടലാക്കോടെ ഉപയോഗിച്ചതായാണ് ആക്ഷേപമുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേത‌ൃത്വത്തിൽ ഇക്കാര്യത്തിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാഷ‌്ട്രീയ എതിരാളികളടക്കം അംഗീകരിച്ചതാണ‌്. കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതിയുടെ നോട്ടീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം ആറാട്ടപുഴ വടക്ക് ലോക്കൽ സെക്രട്ടറി എം ആനന്ദൻ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top