20 September Thursday

മത്സ്യത്തൊഴ‌ിലാളികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

 

ആലപ്പുഴ 
ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ‌്കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ‌്നേഹദീപം വയോജന കൂട്ടായ‌്മ പ്രളയത്തിൽ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. വാടയ‌്ക്കൽ, ബീച്ച് പ്രദേശങ്ങളിൽനിന്ന‌് രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട 14 വള്ളങ്ങളുടെ ക്യാപ്റ്റൻമാരും 90 മത്സ്യത്തൊഴിലാളികളും ആദരം ഏറ്റുവാങ്ങി. സിനിമാതാരം അനൂപ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനംചെയ‌്തു. മുനിസിപ്പൽ കൗൺസിലറും സ‌്നേഹദീപം രക്ഷാധികാരിയുമായ ഇന്ദു വിനോദ് തൊഴിലാളികളെ ആദരിച്ചു. സ‌്നേഹദീപം ചെയർമാൻ സി അരവിന്ദാക്ഷൻ അധ്യക്ഷനായി. കെ കെ ശിവജി, ഓമനക്കുട്ടൻ, വിനോദ് അഞ്ചുതെങ്ങിൽ, സ‌്മിത രാജീവ് എന്നിവർ സംസാരിച്ചു. കൺവീനർ ടി പി അനിൽ ജോസഫ് സ്വാഗതവും ഷാജി കോയാപറമ്പിൽ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top