26 September Wednesday

ചടയനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
ആലപ്പുഴ
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ 20‐ാം ചരമ വാർഷികം ജില്ലയിൽ ആചരിച്ചു.പാർടി നേത‌ൃത്വത്തിൽ ബ്രാഞ്ച് ലോക്കൽ കേന്ദ്രങ്ങളിൽ കൊടിതോരണങ്ങളാൽ അലങ്കരിച്ച് ചടയന്റെ ഛായാചിത്രം സ്ഥാപിച്ച് പുഷ‌്പാർച്ചനയും പതാക ഉയർത്തലും നടത്തി. ചിലയിടങ്ങളിൽ അനുസ‌്മരണ യോഗങ്ങളും നടന്നു. പാർടി ജില്ലാ കമ്മിറ്റി  ഓഫീസിലും പുഷ‌്പാർച്ചന നടന്നു.
പ്രധാന വാർത്തകൾ
Top