26 September Wednesday
കാർഷിക അതിജീവന ദൗത്യം ഉദ്ഘാടനം

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

വാഴാനി കനാലും വടക്കാഞ്ചേരി പുഴയും തിരിച്ചുപിടിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ നിർവഹിക്കുന്നു

 
വടക്കാഞ്ചേരി
നവകേരളം കെട്ടിപ്പടുക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംഉയർന്ന ജാഗ്രത കാണിക്കണമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.  അനർഹർ ഒരു കാരണവശാലും ആനുകൂല്യങ്ങൾ കൈപ്പറ്റരുത്. അനർഹർക്ക് ആനുകൂല്യങ്ങൾ നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. 
ക്രിമിനൽ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങൾ നൽകുമ്പോൾ തന്റെ ഭാഗത്തുള്ളവർക്ക് അത് കൂടുതൽ വാങ്ങി നൽകാൻ ജനപ്രതിനിധികൾ ശ്രമം നടത്തരുത്. നാട് ഒന്നാകെ ബൃഹദ് യജ്ഞം ഏറ്റെടുക്കുമ്പോൾ അതിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുകയാണ്. അവർ ഭൂരിപക്ഷ ഉദ്യോഗസ്ഥ ചിന്തയിലേക്ക് മാറണമെന്നും മന്ത്രി കൂട്ടി ച്ചേർത്തു. 
പ്രളയത്തിൽ തകർന്ന വടക്കാഞ്ചേരി പുഴയും വാഴാനി ഇറിഗേഷൻകനാലും തിരിച്ചുപിടിക്കുന്ന കാർഷിക അതിജീവന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെക്കുംകര പഞ്ചായത്തിലെ തെക്കുംകര കനാൽ പാലത്തിനു സമീപം നടന്ന ചടങ്ങിൽ അനിൽ അക്കര എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ, നഗരസഭാ വൈസ് ചെയർമാൻ എം ആർ അനൂപ് കിഷോർ എന്നിവർ സംസാരിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ‌്  എം കെ ശ്രീജ സ്വാഗതവും വാഴാനി ഇറിഗേഷൻ അസി. എക്സി എൻജിനിയർ ടി കെ ജയരാജ് നന്ദിയും പറഞ്ഞു. 
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത‌് പ്രിസിഡന്റ് എ വി സുമതി, പഞ്ചായത്തു പ്രസിഡന്റുമാരായ വിജയ ബാബുരാജ് , ഷേർളി ദിലീപ്കുമാർ, മീന ശലമോൻ, രമണി രാജൻ, എം  എച്ച്  അബ്ദുൾ സലാം,  വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ  എ കെ സുരേന്ദ്രൻ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 
വടക്കാഞ്ചേരി നഗരസഭയിലും തെക്കുംകര, വേലൂർ, എരുമപ്പെട്ടി, അവണൂർ, ചൂണ്ടൽ, കൈപ്പറമ്പ് പഞ്ചായത്തുകളിലുമായി 61. 200 കിലോമീറ്റർ ദൈർഘ്യമുള്ള കനാലിന്റെ അറ്റകുറ്റപ്പണികളും, പ്രളയത്തിൽ തകർന്ന കനാൽ ഭി ത്തി പുനർനിർമാണവും   പദ്ധതിയുടെ ഭാഗമായി നടക്കും. 7200 തൊഴിലുറപ്പു തൊഴിലാളികൾ ഒരാഴ്ച കൊണ്ട് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കും. 5200 ഏക്കർ പാടശേഖരത്തെ മുണ്ടകൻ നെൽകൃഷി യഥാസമയം നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top