19 November Monday

പ്ലാമൂട്ടുക്കട ഗ്രാമോത്സവം 15ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
തിരുവനന്തപുരം
പ്ലാമൂട്ടുക്കട ഗ്രാമോത്സവം 15 മുതൽ 25 വരെ നടക്കും. പ്ലാമൂട്ടുക്കട സാംസ്‌കാരിക കൂട്ടായ്മയാണ‌്  ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്. കലാ കായിക സാംസ്‌കാരിക﹣ വിദ്യാഭ്യാസ﹣ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾക്കൊപ്പം വൈവിധ്യമാർന്ന കലാവിരുന്നും ഇത്തവണ സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറുകൾ, പ്രതിഭാസംഗമം, ശ്രേഷ്ഠ മാനവസദസ്സ‌്,  ഓണസ്മൃതി സംഗമം, ഗാനമേള, നാടൻപാട്ട്, ഓണനിലാവ്, നൃത്തോത്സവം, അത്തപ്പൂക്കളമത്സരം, ഹെൽത്ത് കാർഡ് വിതരണം, രക്തദാന ക്യാമ്പ്, കളിക്കളം, ഏകദിന വോളിബോൾ ടൂർണമെന്റ്, സ്‌നേഹസദ്യ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഫോട്ടോ എക്‌സിബിഷൻ, ജൈവപച്ചക്കറി കൃഷി, കമ്യൂണിറ്റി മേള 2018 എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.
 19ന് പകൽ രണ്ടിന‌്ശാന്തി യോഗ സെന്ററിൽ സംഘടിപ്പിക്കുന്ന ഊർജ സംരക്ഷണ സെമിനാറിൽ പങ്കെടുക്കുന്ന 50 അമ്പത‌് ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി എൽഇഡി ബൾബ് വിതരണംചെയ്യും. 20ന‌് രാവിലെ 10ന് ചെങ്കൽ കൃഷിഭവന്റെ കീഴിൽ പോരന്നൂർ വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങൾക്ക് പച്ചക്കറിത്തൈ വിതരണംചെയ്യും. വൈകിട്ട് നാലിന് പ്ലാമൂട്ടുക്കട സാംസ്‌കാരിക കൂട്ടായ്മ പ്രവർത്തകർ ഒരുക്കുന്ന ഇരുചക്രവാഹന റാലിയുണ്ടാകും. സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 21 മുതൽ 24 വരെ ഗ്രാമീണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും.
21 ന‌് വൈകിട്ട‌് നാലിന‌്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനവും ഗ്രാമീണപുരസ്‌കാര സമർപ്പണവും നിർവഹിക്കും. തുടർന്ന‌്‌ പ്രതിഭാസംഗമം കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ ആൻസലൻ എംഎൽഎ അധ്യക്ഷനാകും.
22ന‌് വൈകിട്ട് നാലിന്  ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ വി എസ്  അച്യുതാനന്ദനെ സ്‌നേഹാദരവ്എന്ന പരിപാടിയിൽ ആദരിക്കും. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യും. നിർധനരായവർക്ക‌് തയ്യൽ മെഷീൻ, പ്രതിമാസ പെൻഷൻ പദ്ധതി, വിദ്യാഭ്യാസ ധനസഹായം, പഠനോപകരണ വിതരണം എന്നിവയും നടക്കുേം. 23ന് പകൽ രണ്ടിന് ‘അശ്വമേധം റിവേഴ്‌സ് ക്വിസ്’ പരിപാടിയും 24ന് ഓണസ്മൃതിസംഗമവും 25ന് നാടൻ കലാകായിക മത്സരങ്ങളും  അരങ്ങേറും.        
 
പ്രധാന വാർത്തകൾ
Top