20 September Thursday
ഉദ്ഘാടനം ഇന്ന്

വനിതകൾക്ക് 2.49 കോടിയുടെ തൊഴിൽ സംരംഭങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
തിരുവനന്തപുരം
കുടുംബശ്രീ സഹകരണത്തോടെ വനിതകൾക്കായി ജില്ലാ പഞ്ചായത്ത് 2.49 കോടി രൂപയുടെ നൂതന തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നു. ‘പ്രതീക്ഷ’ എന്ന് നാമകരണം ചെയ്തിട്ടുള്ള തൊഴിൽ സംരഭങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച പകൽ രണ്ടിന‌് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്യും.
പേപ്പർ കോട്ടൺ ബാഗ്, തുണി സഞ്ചി എന്നിവയുടെ നിർമാണം, ചക്കയിൽ നിന്ന് മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമാണം, വനിതാ സംരംഭകർക്ക് കൂൺകൃഷി എന്നിവയാണ് സംരംഭങ്ങൾ.  
പേപ്പർ കോട്ടൺ ബാഗ്, തുണി സഞ്ചി എന്നിവയുടെ നിർമാണത്തിന് 60 ലക്ഷം വീതവും വനിതാ സംരഭകർക്കുള്ള കൂൺ കൃഷിക്ക് 22,50,000 രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തി. 
പട്ടികജാതി വനിതകൾക്ക്  കോട്ടൺ ബാഗ് നിർമാണ യൂണിറ്റുകൾ ആരംഭിച്ച് സംരഭകരാകാൻ 84,70‌,000 രൂപയാണ് നൽകുന്നത്. ചക്കയിൽ നിന്ന് മൂല്യാധിഷ്ഠിത ഉല്പന്നങ്ങൾ നിർമിക്കാൻ 22, 50‌,000 രൂപയും നൽകും. ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാ ബീഗം 
അധ്യക്ഷയാകും.
പ്രധാന വാർത്തകൾ
Top