18 September Tuesday

മാർക‌്സ‌് 200 വർഷങ്ങൾ: പ്രഭാഷണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

സംഘസംസ‌്കാര ‘മാർക‌്സ‌് 200 വർഷങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് സംസാരിക്കുന്നു

തിരുവനന്തപുരം
എൻജിഒ യൂണിയൻ നോർത്ത‌് ജില്ലാ കമ്മിറ്റിയുടെ സാംസ‌്കാരിക വിഭാഗമായ സംഘസംസ‌്കാര ‘മാർക‌്സ‌് 200 വർഷങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌് മുഖ്യപ്രഭാഷണം നടത്തി.
   നോർത്ത‌് ജില്ലാ പ്രസിഡന്റ‌് കെ എം ബിജുരാജ‌് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി കെ ദിനേശ‌്കുമാർ, സംസ്ഥാന സെക്രട്ടറിയറ്റംഗം എൻ  നിമൽരാജ‌് ‌എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി യു നഹാസ‌് സ്വാഗതവും സംഘസംസ‌്കാര കൺവീനർ അരുൺ ആറെൻസി നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top