10 December Monday

അവിശ്വാസത്തിലൂടെ പുറത്ത‌്; നറുക്കെടുപ്പിൽ വീണ്ടും വൈസ‌്പ്രസിഡന്റ‌്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 കാർത്തികപ്പള്ളി

കാർത്തികപ്പള്ളി പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ പുറത്തായ വനിതാ അംഗം  നറുക്കെടുപ്പിൽ വീണ്ടും വൈസ‌്പ്രസിഡന്റായി. സിപിഐ  എമ്മിലെ അല്ലി റാണിയാണ് വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
13 അംഗ ഭരണസമിതിയിലെ മൂന്ന് ബിജെപി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസിനും, എൽഡിഎഫിനും അഞ്ചുവീതം അംഗങ്ങളാണുള്ളത്. 
വോട്ടുനില തുല്യമായതിനാൽ കോൺഗ്രസ് സ്ഥാനാർഥി ബിനു ശ്യാംജിയുടെയും അല്ലി റാണിയുടെയും പേരുകൾ നറുക്കിടുകയായിരുന്നു. ആദ്യ തവണത്തേതുപോലെ തന്നെ അല്ലിറാണിക്ക് വീണ്ടും നറുക്ക് വീണു. 
ജൂലൈ 21നാണ് സിപിഐ എം ഭരണസമിതിയ‌്ക്കെതിരെ  കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നത്. അന്ന‌് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പരാജയപ്പെടുകയും വൈസ് പ്രസിഡന്റ് പുറത്താക്കപ്പെടുകയും ചെയ‌്തിരുന്നു. 
അസി.രജിസ്ട്രാർ ജനറൽ ഉദയകുമാറായിരുന്നു റിട്ടേണിങ‌് ഓഫീസർ.
പ്രധാന വാർത്തകൾ
Top