21 August Tuesday

കുട്ടനാട്ടിൽ 65 ലക്ഷത്തിന്റെ ഭക്ഷ്യസാധനങ്ങളുമായി കർഷകത്തൊഴിലാളി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

കെഎസ്‌കെടിയു കുട്ടനാട്‌ ദുരിതബാധിതർക്കായി സമാഹരിച്ച ഉൽപ്പന്നങ്ങൾ സംസ്ഥാന സെക്രട്ടറി എൻ ആർ ബാലനിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങുന്നു

ആലപ്പുഴ
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് കേരള സ‌്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 65 ലക്ഷത്തിന്റെ സഹായം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കെഎസ‌്കെടിയു പ്രവർത്തകർ ശേഖരിച്ച അരി, പലവ്യഞ്ജനങ്ങൾ, വസ‌്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവയാണ് കുട്ടനാട്‐അപ്പർകുട്ടനാടിലെ ദുരിതബാധിതർക്കായി നൽകിയത്. 55,000 കിലോ അരി, അഞ്ച് ലക്ഷം രൂപയുടെ പലവ്യഞ്ജനങ്ങൾ, വസ‌്ത്രങ്ങൾ, മരുന്ന് തുടങ്ങിയവ ഇതിൽപ്പെടും.
  വ്യാഴാഴ‌്ച പുന്നപ്ര‐വയലാർ സ‌്മാരക ഹാളിൽ ചേർന്ന യോഗത്തിൽ കെഎസ‌്കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിന് ഉൽപ്പന്നങ്ങൾ കൈമാറി. 
യോഗത്തിൽ എ ഡി കുഞ്ഞച്ചൻ അധ്യക്ഷനായി. എൻ സോമൻ, എൻ പി വിൻസെന്റ്, പി പി വാസു, കെ നാരായണപിള്ള, സുധി മോൻ, കെ എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 
കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എൻ ആർ ബാലന്റെ നേത‌ൃത്വത്തിൽ നേതാക്കൾ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

 

പ്രധാന വാർത്തകൾ
Top