11 December Tuesday

11 വരെ കനത്ത മഴ കാലവർഷത്തിൽ ഇതുവരെ 2236 മില്ലീ മീറ്റർ മഴ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
കോഴിക്കോട‌്
ജില്ലയിൽ ഇതുവരെ ലഭിച്ചത‌് 2236 മില്ലീ മീറ്റർ മഴ. ജൂൺ ഒന്നുമുതൽ ആഗസ‌്ത‌് എട്ടുവരെയുള്ള കണക്കാണിത‌്. 2019.1 മില്ലീമീറ്ററാണ‌് സാധാണ കണക്ക‌്. 11 
ശതമാനമാണ‌് അധികമഴ ലഭിച്ചത‌്. സംസ്ഥാനത്താകെ 15 ശതമാനമാണ‌് അധികമഴ ലഭിച്ചത‌്.
വ്യാഴാഴ‌്ച കോഴിക്കോട‌് മേഖലയിൽ ആറ‌് മില്ലീ മീറ്റർ മഴ ലഭിച്ചു. കൊയിലാണ്ടി മേഖലയിൽ മൂന്ന‌് മില്ലി മീറ്റർ മഴയും വടകര മേഖലയിൽ 20 മില്ലീ മീറ്റർ മഴയുമാണുണ്ടായത‌്. 11 വരെ കനത്ത മഴയ‌്ക്ക‌് സാധ്യതയുണ്ടെന്ന‌് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട‌്.

 

പ്രധാന വാർത്തകൾ
Top