24 September Monday

'വർഗീയത തുലയട്ടെ 'വീ ആർ അഭിമന്യു' ഫേസ്ബുക്ക് ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
കണ്ണൂർ
മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ എസ്ഡിപിഐ ‐  ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്  എസ്എഫ്ഐ   ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ 'വർഗീയത തുലയട്ടെ ' 'വീ ആർ അഭിമന്യു' ഫേസ്ബുക്ക് ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടം കല്ല്യാശേരി ആംസ്റ്റക് കോളേജിൽ  ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ‌് എം ഷാജർ ഉദ്ഘാടനം ചെയ്തു. ഷിബിൻ കാനായി അധ്യക്ഷനായി. അമൃതനാഥ് ഫ്രാൻസിസ്, ശ്രീരാഗ്, ജിജു എന്നിവർ സംസാരിച്ചു. എ പി അൻവീർ സ്വാഗതവും അക്ഷയ് രാജേഷ് നന്ദിയും പറഞ്ഞു.
മുഴുവൻ യൂണിറ്റുകളിലും ഏരിയാതലത്തിലും കൂട്ടായ്മയും ക്യാമ്പയിനും നടന്നു.  പേജ് തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോഴേക്കും മൂവായിരത്തോളം പേരാണ് ലൈക്ക് ചെയ്ത് ക്യാമ്പയിനിൽ പങ്കാളികളായത്.

 

പ്രധാന വാർത്തകൾ
Top