21 September Friday

തൃക്കരിപ്പൂർ പഞ്ചായത്ത്‌ തൊഴിൽ നികുതി പിരിവിലും ക്രമക്കേട്‌

പി മഷൂദ്‌Updated: Sunday Jun 10, 2018
തൃക്കരിപ്പൂർ 
തൊഴിൽ നികുതി പിരിച്ചതിലും തൃക്കരിപ്പൂർ പഞ്ചായത്തിൽ വ്യാപക ക്രമക്കേട്. 
അംഗീകാരം നേടാൻ സാമ്പത്തിക വർഷത്തിൽ നികുതി പിരിവ് കുടിശ്ശിക രഹിത പഞ്ചായത്താെണന്ന് ഖ്യാതി നേടാൻ അനധികൃതമായി ലൈസൻസ് നൽകിയ വിവാദം കത്തിനിൽക്കെയാണ് മാർച്ച് അവസാനിക്കുന്നതിന് മുമ്പ് തൊഴിൽ നികുതിയും പിരിച്ചെടുത്തത്. മാർച്ചിൽ വീട്ടുനികുതിയും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് ഫീസും ഈടാക്കിയ ശേഷം ഏപ്രിൽ മുതലാണ് തൊഴിൽ നികുതി പിരിക്കേണ്ടത്. കഴിഞ്ഞ വർത്തേക്കാളും ഇരട്ടി  നികുതിയാണ് പലരിൽ നിന്നും ഇടാക്കിയത്. കെട്ടിട നികുതിയും തോന്നിയ പോലെ കൂട്ടി. 
നൂറു ശതമാനം നികുതി പിരിച്ചെടുത്തു എന്ന പ്രചാരണം വ്യാജമാെണന്ന് തെളിഞ്ഞു. നികുതി കുടിശ്ശിക ഒടുക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും നോട്ടീസ് നൽകുന്നുണ്ട്. നിലവിൽ നോട്ടീസ് കൈപ്പറ്റിയവർ നികുതി ഒടുക്കാൻ പോയാൽ മാർച്ച് 28 ന്റെ റസീറ്റാണ് നൽകുന്നത്. പിഴയിനത്തിൽ ലഭിക്കേണ്ട തുകയും പഞ്ചായത്ത് നഷ്ടമാക്കി.  പഞ്ചായത്ത് ഭരണ സമിതിയുടെ സമ്മർദത്തിന് വഴങ്ങിയാണ്‌  മുൻകൂട്ടി റസീറ്റ് മുറിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ പണവുമായി പോകുമ്പോൾ സെക്രട്ടറിയുടെ മേശവലിപ്പിൽനിന്നാണ് റസീറ്റ് നൽകുന്നത്. 
കുടിവെള്ളം പരിശോധന നടത്താതെ പഞ്ചായത്തിലെ 55 ഹോട്ടലുകളും അറുപതോളം ബേക്കറികൾക്കും നിർബന്ധിത പിരിവിന്റെ മറവിൽ ലൈസൻസ് അനുവദിച്ചത്  ദേശാഭിമാനി കഴിഞ്ഞ ദിവസം വാർത്ത യാക്കിയതിനു പിന്നാലെയാണ് അംഗീകാരത്തിനായി വഴിവിട്ട ഇടപാടുകളെ കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവന്നത്.
ഹോട്ടലുകൾക്കും ബേക്കറികൾക്കും ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് കുടിവെള്ള പരിശോധ നടത്തി ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉെണ്ടങ്കിൽ മാത്രമാണ് ലൈസൻസ് അനുവദിക്കേണ്ടത്. മാർച്ചിൽ ലൈസൻസ് ഫീസും തൊഴിൽ നികുതിയും നൽകിയ ഹോട്ടലുടമകൾ പിന്നീട് സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുമ്പോഴാണ് കുടിവെള്ളസർട്ടിഫിക്കറ്റ് കൂടി ലഭിക്കണമെന്ന നിബന്ധന പഞ്ചായത്ത് വെച്ചത്. ലൈസൻസ് ഫീസ് നൽകിയ റസീറ്റ് ലഭിച്ച സ്ഥിതിക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന നിലപാടിലാണ് ഹോട്ടലുടമകൾ.
പ്രധാന വാർത്തകൾ
Top