21 November Wednesday

പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി: സർക്കാരിന‌് ജീവനക്കാരുടെ അഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത് പുനഃപരിശോധിക്കുന്നതിന‌് സമിതിയെ തീരുമാനിച്ച സർക്കാരിന‌് അഭിവാദ്യമർപ്പിച്ച‌് കൽപ്പറ്റയിൽ ഫെസ‌്റ്റോ നടത്തിയ യോഗം എൻ എ വിജയകുമാർ ഉദ‌്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
യുഡിഎഫ് സർക്കാറിന്റെ കാലത്ത് സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും  പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത് പുനഃപരിശോധിക്കുന്നതിന‌് സമിതിയെ തീരുമാനിച്ച  ഇടതുപക്ഷ സർക്കാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വതത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യ പ്രകടനം നടത്തി. കൽപ്പറ്റ കലക്ട്രേറ്റ് പരിസരത്ത് പ്രകടനത്തിനു ശേഷം ചേർന്ന യോഗം കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം    എൻ എ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി വി ഏലിയാമ്മ സംസാരിച്ചു. എ കെ രാജേഷ് സ്വാഗതവും എസ് സുരേഷ് നന്ദിയും പറഞ്ഞു. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് ചേർന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്
 അജയകുമാർ ഉദ്ഘാടനം ചെയ്തു. പി എം ഇബ്രാഹിം സ്വാഗതവും, പി ജെ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ബത്തേരിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആനന്ദൻ ഉദ്ഘാടനം ചെയ്തു. എ ടി.ഷൺമുഖൻ സംസാരിച്ചു. സി ആർ ശ്രീനിവാസൻ സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു. കൽപ്പറ്റ ജില്ലാ വെറ്റിനറി സെന്ററിൽ കെ എം നവാസ് ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ സംസാരിച്ചു. വൈത്തിരിയിൽ വി പി സുബ്രമഹ്ണ്യൻ ഉദ്ഘാടനം ചെയ്തു. ബി സുധ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top