20 September Thursday

ദുരിതാശ്വാസ നിധിയിലേക്ക‌് കമ്മൽ നൽകി വിദ്യാർഥിനി

സ്വന്തംലേഖകൻUpdated: Sunday Sep 9, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കമ്മലൂരി ബി സത്യൻ എം എൽ എയ്‌ക്ക്‌ കൈമാറുന്ന ജസീന മോൾ

ആറ്റിങ്ങൽ 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കമ്മലൂരി നൽകിയ  കമ്മൽ ഊരി നൽകി വിദ്യാർഥിനി.ആലം കോട്‌ ജമാ അത്ത്‌ ന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ധന സഹായമായ രണ്ട്‌ ലക്ഷം രൂപ അഡ്വ ബി സത്യൻ എം എൽ എ ഏറ്റുവങ്ങിയ വേദിയിലാണ‌് ജസീന മോൾ താൻ ധരിച്ചിരുന്ന കമ്മലൂരി എം എൽ എ ക്ക്‌ നൽകിയത‌്. ജമാ അത്ത്‌ നിയന്ത്രണത്തിൽ ഉള്ള എ യു കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ‌് ജസീന. വർക്കല അയിരൂർ കായൽ പുറം സഹീർ സബീന ദമ്പതികളുടെ മകളായ ജസീനയുടെ സന്മനസ്സിനു പകരമായി ജമാ അത്ത്‌ ഭാരവാഹികൾ പുതിയ ഒരു ജോഡി കമ്മൽ വാങ്ങി ജസീനക്ക്‌ നൽകി.
 
 
പ്രധാന വാർത്തകൾ
Top