18 November Sunday

ദുരിതാശ്വാസ അപേക്ഷ: 18 പേർ അനർഹർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

തിരൂർ
തിരുന്നാവായ വില്ലേജിൽ ധനസഹായത്തിന് ലഭിച്ച അപേക്ഷകളിൽ 18 അപേക്ഷ അനർഹമാണെന്ന‌് കണ്ടെത്തി. തിരുന്നാവായ വില്ലേജിൽ രണ്ട്  ദിവസത്തിൽ കൂടുതൽ വീട്ടിൽ വെള്ളം കയറി  നാശനഷ്ടം സംഭവിച്ച  ധനസഹായത്തിന്  അർഹരായവരുടെ എണ്ണം 477 ആണ‌്. വില്ലേജ് ഓഫീസിൽ ലഭിച്ച തൊള്ളായിരത്തോളം അപേക്ഷകളിൽ  താലൂക്ക‌്, തിരുന്നാവായ വില്ലേജ് ഉദ്യോഗസ്ഥർ   നടത്തിയ ഫീൽഡ്  വെരിഫിക്കേഷനുശേഷം  495 അപേക്ഷ   ധനസഹായത്തിനായി താലൂക്ക‌് ഓഫീസിലേക്ക് ശുപാർശചെയ്തു. അതിൽനിന്നും താലൂക്ക‌് ഓഫീസിലെ സൂക്ഷ്മ പരിശോധനയിൽ 18 അപേക്ഷ  നിരസിച്ചു. 
ആദ്യഘട്ടത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയ 306 പേർക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽനിന്ന് 3800 രൂപവീതം  ബാങ്ക് അക്കൗണ്ടുകളിൽ എത്തി. 
ബാക്കി 171 പേർക്ക് തിങ്കളാഴ്ചയോടുകൂടി ബാങ്ക് അക്കൗണ്ടിൽ 3800 രൂപ എത്തും. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ബാക്കി 6200 രൂപ ഒരാഴ്ചക്കകം ബാങ്ക് അക്കൗണ്ടുകളിൽ എത്തും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top