17 November Saturday

മൃഗങ്ങളുടെ സംസ‌്കരണം പൂർത്തിയായി

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018

 ആലപ്പുഴ 

പ്രളയക്കെടുതിയിൽ ജില്ലയിൽ ചത്ത വളർത്തുമൃഗങ്ങളുടെ സംസ‌്കരണം പൂർത്തിയായി. പ്രളയാനന്തരം ഏറ്റവും ആശങ്ക ഉയർത്തിയ പ്രശ‌്നങ്ങളിലൊന്നായിരുന്നു ചത്ത മൃഗങ്ങളുടെ സംസ‌്കരണം. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേത‌ൃത്വത്തിലാണ‌് സംസ‌്കരണം പൂർത്തിയാക്കിയത‌്.  ഇതിനായി പ്രത്യേക സ‌്ക്വാഡിന‌് രൂപം നൽകിയിരുന്നു. പഞ്ചായത്ത‌് അംഗം, ശുചിത്വമിഷൻ, മൃഗസംരക്ഷണവകുപ്പ‌്  ഉദ്യോഗസ്ഥൻ എന്നിവരുടെ ആറംഗ സംഘമാണ‌് മേൽനോട്ടം വഹിച്ചത‌്. ജനവാസമില്ലാത്ത ഒഴിഞ്ഞ കേന്ദ്രങ്ങളിൽ ജെസിബി ഉപയോഗിച്ച‌് ആഴത്തിൽ വലിയ കുഴികളെടുത്ത‌് ജഡങ്ങൾ കുഴിച്ചുമൂടുകയാണ‌് ചെയ‌്തത‌്. ചെങ്ങന്നൂരിലാണ‌് ഇത്തരത്തിൽ കൂടുതൽ മൃഗങ്ങളെ സംസ‌്കരിച്ചത‌്‌.  പമ്പയാറ്റിലൂടെ ഒഴുകി വന്ന മൃഗങ്ങളുടെ ജഡങ്ങൾ അധികവും അടിഞ്ഞത‌് ചെങ്ങന്നൂരിലായിരുന്നു.  കറവപ്പശുക്കളും പോത്തുകളും വരെ ഇത്തരത്തിൽ ഒഴുകിവന്നു. ഒഴുകി നടന്ന ജഡങ്ങൾ വള്ളത്തിൽ കരക്കടുപ്പിച്ചു. വരട്ടാറിൽ  ദിവസങ്ങൾ പഴക്കമുള്ള ജഡങ്ങൾ സംസ‌്കരിക്കാൻ അധിക‌ൃതർ മുൻകരുതലെടുത്തിരുന്നു. വെറ്റിനറി സർജൻമാരെ ഇതിനായി പ്രത്യേകം നിയോഗിച്ചു. 125 പശുക്കളെയാണ‌് മൃഗസംരക്ഷണ വകുപ്പ‌് സംസ‌്കരിച്ചത‌്. 8 പോത്ത‌്. 20 ആട‌്, 18 പട്ടി, 7723 കോഴി, രണ്ട‌് ലക്ഷം താറാവ‌് മുട്ട എന്നിവയും മൃഗസംരക്ഷണ വകുപ്പിന്റെ നേത‌ൃത്വത്തിൽ സംസ‌്കരിച്ചു.  പല കർഷകരും തങ്ങളുടെ ചത്ത വളർത്തു മൃഗങ്ങളെ സ്വന്തം നിലയ‌്ക്കാണ‌് സംസ‌്കരിച്ചത‌്‌. എന്നാൽ ചെളിയും ദുർഗന്ധവും കാരണം അസഹനീയമായ ജഡങ്ങൾ സംസ‌്കരിക്കാൻ മൃഗസംഭക്ഷണ വകുപ്പിന്റെ സഹായം തേടി. 
പ്രധാന വാർത്തകൾ
Top