17 November Saturday

ഹർത്താൽ വിജയിപ്പിക്കുക: എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

 
ആലപ്പുഴ
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില തുടർച്ചയായി വർധിപ്പിച്ച‌് ജനങ്ങൾക്കുമേൽ വൻ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ തിങ്കളാഴ‌്ച നടക്കുന്ന ദേശീയ ഹർത്താൽ ജില്ലയിൽ വൻവിജയമാക്കണമെന്ന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ ഹർത്താൽ ആചരിക്കണം. രാവിലെ ആറു മുതൽ വൈകിട്ട‌് ആറുവരെയാണ് ഹർത്താൽ. 
തിങ്കളാഴ‌്ച രാവിലെ 9ന‌് എല്ലാമേഖലകളിലും പ്രതിഷേധ പ്രകടനം നടത്തും. പഞ്ചായത്ത്, മുനിസിപ്പൽ തല എൽഡിഎഫ് കമ്മിറ്റികൾ ഞായറാഴ‌്ച യോഗം ചേർന്ന് ഹർത്താൽ വിജയിപ്പിക്കുന്നതിനാവശ്യമായ  ആസൂത്രണം നടത്തുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top