17 November Saturday

സിഐടിയു ദക്ഷിണമേഖലാ ജാഥ ഇന്ന് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018

 കോട്ടയം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി‐ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും സെപ്തംബർ അഞ്ചിന‌് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർഥം സിഐടിയു നേതൃത്വത്തിൽ കെ ചന്ദ്രൻപിള്ള നയിക്കുന്ന ദക്ഷിണ മേഖലാ ജാഥ വ്യാഴാഴ‌്ച വൈകിട്ട് അഞ്ചിന‌് വൈക്കത്ത്  മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 
ആയിരക്കണക്കിന് തൊഴിലാളികളുടെ അകമ്പടിയോടെ ജാഥാ ക്വാപ്ടനെയും ജാഥാ മാനേജർ നെടുവത്തൂർ സുന്ദരേശൻ, ജാഥാംഗങ്ങളായ പി പി ചിത്തരഞ‌്ജൻ, വി സി കാർത്ത്യായനി, സി കെ ഹരികൃഷ്ണൻ, മുരളി മടന്തകോട്, കെ ജയപ്രകാശ് എന്നിവരെയും മുനിസിപ്പൽ ജങ‌്ഷനിൽ നിന്നും സ്വീകരണ വേദിയിലേക്ക് ആനയിക്കും. സിഐടിയു ജില്ലാ കമ്മിറ്റി, സംസ്ഥാന, ജില്ലാ യൂണിയനുകൾ, വൈക്കം, തലയോലപ്പറമ്പ് ഏരിയകളിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ,  സർവീസ് സംഘടനകൾ, വർഗ ബഹുജന സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ ജാഥാ ക്യാപ‌്ടനെ സ്വീകരിക്കും.
ജില്ലയിലെ പര്യടനം വെള്ളിയാഴ‌്ച  രാവിലെ  ഒമ്പതിന‌് കടുത്തുരുത്തിയിൽ നിന്നും ആരംഭിക്കും, 11 ന‌് ഏറ്റുമാനൂരിലും 12 ന‌് പാലായിലും മൂന്നിന‌് കാഞ്ഞിരപ്പള്ളിയിലും ജാഥയ‌്ക്ക‌് സ്വീകരണം നൽകും. വൈകിട്ട‌് നാലിന‌് പാമ്പാടിയിലും അഞ്ചിന‌് കോട്ടയത്തും എത്തുന്ന ജാഥ ആറിന‌് ചങ്ങനാശേരിയിൽ സമാപിക്കും. 
സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, പ്രസിഡന്റ് വി പി ഇബ്രാഹിം, ട്രഷറർ ഏ വി റസ്സൽ, വൈസ് പ്രസിഡന്റ് സി ജെ ജോസഫ്, ജോയിന്റ് സെക്രട്ടറി വി കെ സുരേഷ്കുമാർ എന്നിവർ ജില്ലയിലെ പര്യടനത്തിൽ പങ്കെടുക്കും. 
 
പ്രധാന വാർത്തകൾ
Top