21 September Friday

സഞ്ചാരികളെ മാടിവിളിച്ച‌് ഹരിതീർഥക്കര വെള്ളച്ചാട്ടം

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018
പെരിങ്ങോം
വിനോദസഞ്ചാരികളുടെ പറുദീസയായി ഹരിതീർഥക്കര വെള്ളചാട്ടം. കാങ്കോൽ‐ ആലപ്പടമ്പ് പഞ്ചായത്തിലെ ചൂരൽ അരിയിലെ വെള്ളച്ചാട്ടം കാണാൻ നൂറുകണക്കിനാളുകളാണ് ദിനംപ്രതി  എത്തുന്നത്. ചെങ്കുത്തായ പാറക്കെട്ടിലൂടെയുള്ള വെള്ളത്തിന്റെ  കുത്തൊഴുക്ക് ഏവരുടെയും മനം കവരും. 
15 മീറ്ററോളം ഉയരത്തിൽനിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ജൂൺ ആദ്യവാരത്തോടെ  സജീവമാകുന്ന വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക‌് സെപ്തംബർ അവസാനത്തോടെ കുറയും. അപൂർവ്വയിനത്തിൽപെട്ട ഔഷധസസ്യങ്ങളും ഇവിടെയുണ്ട‌്. 
ചെങ്കൽഖനനവും വനനശീകരണവും വെള്ളച്ചാട്ടത്തിന്റെ നിലനിൽപ്പിന് ഭീഷണിയായിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്ത‌്  ജില്ലയിലെ പ്രധാനടൂറിസം കേന്ദ്രമാക്കി ഹരിതീർഥക്കരയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണസമിതി. മിനി ജലവൈദ്യുത പദ്ധതിയുൾപ്പെടെയുള്ള സാധ്യതകളും അധികൃതർ പരിശോധിച്ചു വരികയാണ്.
പ്രധാന വാർത്തകൾ
Top