Top
17
Sunday, December 2017
About UsE-Paper

കോട്ടണ്‍ഹില്ലിന്റെ ആഭ

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
ആറ്റിങ്ങല്‍ > ആഭയെന്നാല്‍ ശോഭയെന്നാണല്ലൊ. മത്സരിച്ച മൂന്നിനങ്ങളില്‍ ഒന്നാംസ്ഥാനവും ഒന്നില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും കരസ്ഥമാക്കി ജില്ലാ കലോത്സവത്തില്‍ മിന്നിത്തിളങ്ങി പേര് അര്‍ത്ഥവത്താക്കുകയാണ് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ്  വിദ്യാര്‍ഥിനിയായ എ എം ആഭ. ഹൈസ്കൂള്‍ വിഭാഗം വയലിന്‍ വെസ്റ്റേണ്‍, കഥകളിസംഗീതം, സംഘഗാനം എന്നിവയിലാണ് ഒന്നാം സ്ഥാനം. ഹൈസ്കൂള്‍ വിഭാഗം ലളിതഗാനത്തിനാണ് രണ്ടാംസ്ഥാനം. സംസ്ഥാന കലോത്സവത്തിലും ഈ മികവ് ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനും കെജിഒഎ ജില്ലാ സെക്രട്ടറിയറ്റ്അംഗവുമായ എസ് അരവിന്ദിന്റെയും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍ജിഒ യൂണിയന്‍ സംസ്ഥാന കൌണ്‍സില്‍ അംഗവുമായ എ വി മഞ്ജുവിന്റെയും മകളായ ഈ മിടുക്കി.