Top
16
Saturday, December 2017
About UsE-Paper

പ്രവിത്താനത്തെ ചുവപ്പിച്ച് റാലി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം പൂഞ്ഞാര്‍ ഏരിയ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പ്രകടനത്തിന്റെ മുന്‍നിര

 സ. സി എ സുകുമാരന്‍ നഗര്‍ (പ്രവിത്താനം) > പ്രവിത്താനത്തെ ചുവപ്പിച്ച ഉജ്വല റാലിയോടെയും ചുവപ്പുസേനാ മാര്‍ച്ചോടെയും സിപിഐ എം പൂഞ്ഞാര്‍ ഏരിയ സമ്മേളനം സമാപിച്ചു. ചുവപ്പുസേനാമാര്‍ച്ചും പൊതുപ്രകടനവും പ്രവിത്താനം മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്ന് ആരംഭിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് മുന്നില്‍ ബാന്‍ഡുമേളവും അതിനുപിന്നില്‍ ചുവപ്പുസേനയും അണിനിരന്നു. ഓരോ ലോക്കല്‍ കമ്മിറ്റികളുടെ ബാനറിനു പിന്നിലായി ചിട്ടയോടെ നീങ്ങിയ പ്രകടനത്തില്‍ നിരവധി വാദ്യമേളങ്ങളും ഉണ്ടായി. പ്രവിത്താനം ടൌണിലായിരുന്നു സമാപനം. 

തുടര്‍ന്ന് പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ റെജി സഖറിയ, ജോയി ജോര്‍ജ്, രമാ മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. സ്വാഗത സംഘം കണ്‍വീനര്‍ സി എം സിറിയക് സ്വാഗതം പറഞ്ഞു.