22 October Monday

കണ്ണൂരില്‍ തീരദേശ ജീവിതം സാധാരണ നിലയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ISÂ-t£m-`¯n-\v- tijw- kPo-ham-b I®q-À- am-¸n-ft_ ^n-jn-Mv- lmÀ-_À-

 കണ്ണൂര്‍ > കണ്ണൂരില്‍ തീരദേശത്തെ ജനജീവിതം സാധാരണ നിലയിലേക്ക്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭംവിതച്ച ഭീതിക്ക് ശേഷം തീരദേശ ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കടല്‍ക്ഷോഭം തെക്കന്‍ ജില്ലകളിലേതുപോലെ വ്യാപകമായിരുന്നില്ല. കടല്‍ക്ഷോഭംമൂലം നാളുകളായി മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതിരുന്ന ചെറുബോട്ടുകള്‍ ഉള്‍പ്പെടെ രണ്ടുദിവസമായി മത്സ്യബന്ധനത്തിനിറങ്ങിയിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ കടലില്‍നിന്ന് അധികം അകലെയല്ലാതെയാണ് മത്സ്യബന്ധനം നടത്തുന്നത്. 

 സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യറേഷന്‍ കണ്ണൂരിലും പരിസരങ്ങളിലും വിതരണം ആരംഭിച്ചു. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളില്‍ ഫിഷറീസ് അധികൃതര്‍ തെളിവെടുപ്പ് നടത്തിവരികയാണ്. കണ്ണൂരില്‍ ചെറുവള്ളങ്ങള്‍ക്കും മറ്റും നാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളാണ് ഇതില്‍ ഏറെയും. 
പ്രധാന വാർത്തകൾ
Top