Top
18
Monday, December 2017
About UsE-Paper

ബേഡകം ഏരിയാസമ്മേളനത്തിന് ബന്തടുക്കയില്‍ ചെമ്പതാക ഉയര്‍ന്നു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
kn-]n-sF- Fw- t_-U-Iw- G-cn-bm-k-t½-f-\-¯n-sâ- s]m-Xp-k-t½-f-\- \-K-cn-bnÂ- kw-Lm-S-I- k-an-Xn- sN-bÀ-am-³ Hm-a-\- cm-a-N-{µ-³ ]Xm-I D-bÀ-¯p-¶p-

 ബന്തടുക്ക > രക്തസാക്ഷികളുടെ ധീരസ്മരണകളിരമ്പുന്ന ബന്തടുക്കയില്‍ സിപിഐ എം ബേഡകം ഏരിയാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയില്‍ ചെമ്പതാക ഉയര്‍ന്നു. കൊടി, കൊടിമര, ദീപശിഖാ ജാഥകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നാരംഭിച്ച് പടുപ്പിലും ബന്തടുക്കയിലുമായി സമാപിച്ചു. പ്രതിനിധി സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്ന കൊടിമര ജാഥ പായം എം എന്‍ സ്മൃതിമണ്ഡപത്തില്‍ കെ പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം നാരായണന്റെ ഭാര്യ ഇ ശാരദ ലീഡര്‍ എന്‍ ടി ലക്ഷ്മിക്ക് കൊടിമരം കൈമാറി.  സുകുമാരന്‍ പായം അധ്യക്ഷനായി. എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പതാക ജാഥ മരുതടുക്കം ടി ടി കുഞ്ഞിരാമന്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാകമ്മിറ്റി അംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ലീഡര്‍ ഇ കുഞ്ഞിരാമന്‍ ഏറ്റുവാങ്ങി. സി എ മുഹമ്മദ് അധ്യക്ഷനായി. ഓമന രാമചന്ദ്രന്‍, കെ അമ്പു, കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. എം മാധവന്‍ സ്വാഗതം പറഞ്ഞു.

പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ ശങ്കരം പാടി കെ എന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്മൃതിമണ്ഡപത്തില്‍ എം അനന്തന്‍ ഉദ്ഘാടനം ചെയ്തു. ലീഡര്‍ എ മാധവന്‍ ഏറ്റുവാങ്ങി. വര്‍ഗീസ് മാമന്‍ അധ്യക്ഷനായി. സി രാമചന്ദ്രന്‍, കെ എന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ എന്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പതാക ജാഥ ചൊട്ടത്തോല്‍ എം ഗോപാലന്‍ സ്മൃതിമണ്ഡപത്തില്‍ ജയപുരം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എം ഗോപാലന്റെ ഭാര്യ കമലാക്ഷി ലീഡര്‍ എ കെ ജോസിന് പതാക കൈമാറി.  പി പ്രസന്നന്‍ അധ്യക്ഷനായി. ടി കെ മനോജ് സംസാരിച്ചു. സുധീഷ്കുമാര്‍ സ്വാഗതം പറഞ്ഞു.
ദീപശിഖാ ജാഥകള്‍  മലാംകുണ്ട് രക്തസാക്ഷി അപ്പച്ചന്‍ സ്മൃതിമണ്ഡപത്തില്‍ ടി അപ്പയും മൊട്ടയിലെ രക്തസാക്ഷി ബാലകൃഷ്ണന്‍ സ്മൃതിമണ്ഡപത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവനും ഉദ്ഘാടനം ചെയ്തു. എ ദാമോദരന്‍, ചാളക്കാട് രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ലീഡര്‍മാര്‍. മലാംകുണ്ടില്‍ കൃഷ്ണന്‍ മേലത്ത് അധ്യക്ഷനായി. സത്യബാബു സംസാരിച്ചു. പി വി സുരേഷ് സ്വാഗതം പറഞ്ഞു. മൊട്ടയില്‍ പി എം ഹമീദ് അധ്യക്ഷനായി. കെ ആര്‍ വേണു സ്വാഗതം പറഞ്ഞു.  
പൊതുസമ്മേളന നഗരിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. കെ എന്‍ രാജന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍, ഇ പത്മാവതി, ടി അപ്പ, സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ എം അനന്തന്‍ സ്വാഗതം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പത്തിന് പടുപ്പില്‍ വി വി ദക്ഷിണാ മൂര്‍ത്തി നഗറില്‍ പ്രതിനിധി സമ്മേളനം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍, എം വി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ബന്തടുക്കയിലെ രക്തസാക്ഷി നഗറില്‍ സമാപന പൊതുസമ്മേളനം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് ജെയ്ക് സി തോമസ് പങ്കെടുക്കും.