21 July Saturday

മൂലധനം സെമിനാര്‍ 17ന് കോടിയേരി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 കാഞ്ഞങ്ങാട് > കാറല്‍ മാര്‍ക്സിന്റെ മൂലധനം ഒന്നാം വാള്യത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൌണ്‍സില്‍ 17ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സെമിനാര്‍ സംഘടിപ്പിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി പ്രഭാകരന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍, കെ രാജ്മോഹന്‍, എ മാധവന്‍, കൃഷ്ണന്‍ കുട്ടമത്ത്, കെ പി ബാലന്‍, പ്രൊഫ. എം ഗോപാലന്‍, പി കെ നിഷാന്ത്, പി രാമചന്ദ്രന്‍, ശിവജി വെള്ളിക്കോത്ത്, വി വി പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി വി രമേശന്‍ (ചെയര്‍മാന്‍), പി പ്രഭാകരന്‍, കെ രാജ്മോഹന്‍ (വൈസ് ചെയര്‍മാന്‍), പി വി കെ പനയാല്‍ (ജനറല്‍ കണ്‍വീനര്‍), ടി രാജന്‍ (കണ്‍വീനര്‍).

പ്രധാന വാർത്തകൾ
Top