17 November Saturday

ഗുണ്ടാപ്പിരിവ‌് നൽകാത്തതിന‌് യുവാവിന്റെ തലയ‌്ക്കടിച്ച പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
തിരുവനന്തപുരം > മദ്യപിക്കാൻ പണം ആവശ്യപ്പെട്ട‌് യുവാവിന്റെ തലയിൽ ബിയർ കുപ്പികൊണ്ട‌് അടിച്ച‌് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കരിമഠം കോളനിയിൽ മുഹമ്മദ‌് അലിയെയാണ‌് ഫോർട്ട‌് പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തത‌്. അട്ടക്കുളങ്ങര രാമചന്ദ്ര ടെക‌്സ‌്റ്റയിൽസിലെ ജീവനക്കാരനായ തമിഴ‌്നാട‌് തിരുനെൽവേലി മാതാൻ കോവിൽ സ‌്ട്രീറ്റിൽ ലക്ഷ‌്മണ (21)നെയാണ‌് ആക്രമിച്ചത‌്. ഇയാളുടെ തലയ‌്ക്ക‌് ഗുരുതരമായി പരിക്കറ്റു. കിഴക്കേകോട്ടയിലെ ബാറിൽനിന്ന‌് മദ്യപിച്ചശേഷം പ്രതി ബിയർ കുപ്പിയുമായി റോഡിൽനിന്ന പലരേയും ഭീഷണിപ്പെടുത്തി പണം പിരിക്കുകയും അത‌് കൊടുക്കാൻ തയ്യാറാകാത്ത ലക്ഷമണനെ തലയ‌്ക്കടച്ച‌് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന‌് ഫോർട്ട‌് പൊലീസ‌് അിയിച്ചു.
ഫോർട്ട‌് സിഐ അജിചന്ദ്രൻനായരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ‌്ഐ ഷാജിമോനും എസ‌്ഐ സന്തോഷ‌്കുമാറും സിപിഒമാരായ മനോജ‌്, വിജോഷ‌് എന്നിവരും ചേർന്ന‌് നടത്തിയ അന്വേഷണത്തിലാണ‌് പ്രതി അറസ‌്റ്റിലായത‌്. ഇയാൾ മുമ്പ‌് ഹർത്താൽ ദിവസം ചാലയ‌്ക്കകത്ത‌് എത്തിയ ചാനൽ പ്രവർത്തകനെ അടിച്ച‌് പരിക്കേൽപ്പിച്ച കേസിലും മറ്റ‌നവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും പൊലീസ‌് അറിയിച്ചു.
പ്രധാന വാർത്തകൾ
Top