14 November Wednesday

എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

തിരുവനന്തപുരം

മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട് തൊഴിലാളികളും ചെറുകിടവാഹന ഉടമകളും സംയുക്തമായി രാജ്യവ്യാപകമായി  നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായി ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കുമുന്നിൽ പ്രകടനം നടത്തി. ട്രാൻസ്‌പോർട്ട് കമീഷണറേറ്റിനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജൻ ഉദ്ഘാടനം ചെയ്തു. കെജിഒഎ തിരു. സൗത്ത് ജില്ലാ സെക്രട്ടറി ഷാജഹാൻ സംസാരിച്ചു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ബി അനിൽകുമാർ സ്വാഗതം പറഞ്ഞു. സിവിൽ സ്റ്റേഷൻ, നെയ്യാറ്റിൻകര, നെടുമങ്ങാട്, പാറശാല  റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കുമുന്നിൽ നടന്ന പ്രകടനങ്ങളിൽ യൂണിയൻ സൗത്ത് ജില്ലാ ട്രഷറർ ജെ അജിത് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ ശ്രീമോൻ, ജി എസ് തിലകരാജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top