21 October Sunday

എച്ച്എസ്എസില്‍ മലപ്പുറം എച്ച്എസില്‍ വേങ്ങര , തിരൂര്‍, മങ്കട ഒപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

bp-]n- hn-`m-Kw- Ip-¨n-¸p-Sn-: sI Zr-iy- (Fbp-]n-Fkv- Fdn-bm-Sv,- h­q-À)-

 തേഞ്ഞിപ്പലം > മൈലാഞ്ചി മൊഞ്ചില്‍ ഒപ്പനവേദി, അരങ്ങിന്റെ ആഘോഷമായി രംഗവേദി. ആട്ടവും താളവും ഈണവും സംഗമിച്ച രാവില്‍ കലയുടെ ലാവണ്യലഹരി. ജില്ലാ സ്കൂള്‍ കലോത്സവം മൂന്നുനാള്‍ പിന്നിടുമ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മലപ്പുറം 200 പോയിന്റുമായി ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് വേങ്ങര (176)യും മൂന്നാം സ്ഥാനത്ത് നിലമ്പൂരു (167)മുണ്ട്. എച്ച്എസ് വിഭാഗത്തില്‍ പൊരിഞ്ഞ മത്സരമാണ്. വേങ്ങര (168), തിരൂര്‍ (165), മങ്കട (161) സബ് ജില്ലകള്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം. യുപി വിഭാഗത്തില്‍ 84 പോയിന്റുമായി കൊണ്ടോട്ടിയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് 78 പോയിന്റുമായി മങ്കടയും തൊട്ടുപിന്നിലായി 76 പോയിന്റോടെ നിലമ്പൂരുമുണ്ട്. 

  സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ 60 പോയിന്റുമായി താനൂരാണ് മുന്നില്‍. 58 പോയിന്റുമായി എടപ്പാളും പെരിന്തല്‍മണ്ണയും രണ്ടാമതാണ്. എച്ച്എസില്‍ എടപ്പാള്‍ (41) ആണ് മുന്നില്‍. 38 പോയിന്റ് വീതം നേടി മേലാറ്റൂരും കൊണ്ടോട്ടിയും രണ്ടാം സ്ഥാനത്താണ്്. അറബി കലോത്സവം യുപിയില്‍ 35 പോയിന്റോടെ വണ്ടൂരും മലപ്പുറവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 33 പോയിന്റോടെ നിലമ്പൂരാണ് തൊട്ടുപിന്നില്‍. എച്ച്എസില്‍ കൊണ്ടോട്ടിയും വേങ്ങരയും 48 പോയിന്റോടെ മുന്നിലാണ്. 46 പോയിന്റുമായി കുറ്റിപ്പുറം തൊട്ടുപിറകിലുണ്ട്.   
  ഒപ്പന കൂടാതെ തിരുവാതിര, മാപ്പിളപ്പാട്ട്, ഭരതനാട്യം, കുച്ചിപ്പുടി, ചെണ്ടമേളം-പഞ്ചവാദ്യ മത്സരങ്ങള്‍ ബുധനാഴ്ച  കലോത്സവത്തിന് വിരുന്നായി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി രാവേറെ നീണ്ട ഒപ്പന, കുച്ചിപ്പുടി, ഭരതനാട്യം മത്സരങ്ങള്‍ കാണാന്‍ ആസ്വാദകര്‍ കാത്തിരുന്നു. യുപി വിഭാഗം ഒപ്പനയില്‍ കോട്ടക്കല്‍ ഫറൂഖ് സ്കൂളും എച്ച്എസില്‍ ഐഡിയല്‍ ഇഎച്ച്എസ് കടകശേരിയും ജേതാക്കളായി. ചെണ്ടമേളത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോട്ടൂര്‍ എകെഎം എച്ച്എസ്എസ് വിജയികളായി. എച്ച്എസ് തിരുവാതിരയില്‍ പതിനഞ്ചാം തവണ എടപ്പാള്‍  പൂക്കരത്തറ ഡിഎച്ച്ഒഎച്ച്എസ്എസ് ജേതാക്കളായി.  
  വ്യാഴാഴ്ച രാവിലെ ഒന്നാം വേദി മോഹിനിമാര്‍ കൈയടക്കും.  രണ്ടും മൂന്നും വേദിയില്‍ നാടകം, നാലിലും ഏഴിലും മാപ്പിളപ്പാട്ട്. നാലില്‍ ദഫ്മുട്ട്, ഏഴില്‍ കോല്‍ക്കളി, ആറില്‍ നാടോടിനൃത്തവും സംഘനൃത്തവും. ഒമ്പതില്‍ വയലിന്‍, ഗിറ്റാര്‍, വൃന്ദവാദ്യം തുടങ്ങി ജനപ്രിയ ഇനങ്ങളുടെ നിറക്കാഴ്ചയാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top