Top
18
Wednesday, October 2017
About UsE-Paper

ബിജെപിയുടെ ആക്രമണങ്ങള്‍ക്കും അപവാദപ്രചാരണങ്ങള്‍ക്കുമെതിരെ സെക്രട്ടറിയറ്റിനുമുന്നില്‍ 9ന് ജനകീയ കൂട്ടായ്മ

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌
കേന്ദ്ര സര്‍ക്കാര്‍ പാചകവാതകഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

തിരുവനന്തപുരം > രാജ്യവ്യാപകമായി ബിജെപി നടത്തുന്ന ആക്രമണങ്ങള്‍ക്കും അപവാദപ്രചാരണങ്ങള്‍ക്കും എതിരെ സിപിഐ എം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒമ്പതിന് സെക്രട്ടറിയറ്റ് നടയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ പത്തിന് കൂട്ടായ്മ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സംവിധായകന്‍ കമല്‍, ഡോ. ബി ഇക്ബാല്‍, പി ശ്രീകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ലെനിന്‍ രാജേന്ദ്രന്‍, ബീന പോള്‍, ഗൌരീദാസന്‍നായര്‍, സജിത മഠത്തില്‍, മധുപാല്‍, കഴക്കൂട്ടം പ്രേംകുമാര്‍, പുഷ്പവതി, ഡോ. എന്‍ പി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ നടത്തുന്ന വന്‍അഴിമതിയും സിപിഐ എമ്മിനുനേരെ നടക്കുന്ന ആക്രമണങ്ങളും മറച്ചുവയ്ക്കാന്‍  സംഘടിത അപവാദ പ്രചാരണമാണ് നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 13 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്.


 ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കം പ്രതിയായ അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂരില്‍ ജില്ലാ നേതാക്കള്‍ കള്ളനോട്ട് കേസില്‍ പിടിയിലായി. തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കോര്‍പറേഷന് കോടികള്‍ നഷ്ടം വരുത്തി നികുതി ഇളവ് ചെയ്ത് അഴിമതി നടത്തി. കിളിമാനൂരില്‍  മുന്‍ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വ്യാജ നിയമന ഉത്തരവ് നല്‍കി നടത്തിയ തട്ടിപ്പ് അഴിമതി പരമ്പരകളില്‍ ഒടുവിലത്തേത്. മോഡി സര്‍ക്കാരിനെതിരെ രാജ്യത്താകമാനം ഉയരുന്ന ജനരോഷത്തോടൊപ്പം കേരളത്തില്‍ ബിജെപി- ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന അഴിമതിക്കും ആക്രമണങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രതിഷേധവും മറച്ചുപിടിക്കാനാണ് രാജ്യത്തിന് മുന്നില്‍ കേരളത്തെ അപമാനിക്കുന്ന തരത്തില്‍ അപവാദ പ്രചാരണം നടത്തുന്നത്. സെക്രട്ടറിയറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കാളികളാകാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അഭ്യര്‍ഥിച്ചു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »