18 November Sunday

മന്ത്രിയുടെ ക്ലീനിങ് ഹിറ്റായി;നാലരലക്ഷത്തിന്റെ ഉപകരണങ്ങളുമായി ജർമൻ കമ്പനി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

കാർക്കർ ക്ലീനിങ് സിസ്റ്റംസ് കമ്പനിയുടെ ക്ലീനിങ്‌ മെഷീൻ മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങുന്നു

 ആലപ്പുഴ >കുട്ടനാട് മഹാശുചീകരണത്തിന്റെ ആദ്യദിവസം പൊതുമരാമത്തുമന്ത്രി ജി സുധാകരൻ കൈനകരിയിലെ വീട് വൃത്തിയാക്കുന്ന ദൃശ്യം ചാനലിൽ കണ്ട് നാലരലക്ഷം രൂപ വിലവരുന്ന ശുചീകരണ ഉപകരണങ്ങളുമായി കമ്പനി അധികൃതർ മന്ത്രിക്കുമുന്നിൽ. വാർത്ത കണ്ട കമ്പനി മാനേജിങ് ഡയറക്ടർ ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച 15 ക്ലീനിങ് ഉപകരണങ്ങളുമായി നേരിട്ടെത്തുകയായിരുന്നു. മന്ത്രി സോപ്പും ബക്കറ്റും ബ്രഷുമായി വീട് വൃത്തിയാക്കാൻ ഇറങ്ങി മാതൃകയായത് അത്ഭുതപ്പെടുത്തിയതായി കാർക്കർ കമ്പനി എംഡി റൂഡിഗർ ഷ്രൂഡർ സാക്ഷ്യപ്പെടുത്തി.   ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചി്ത്രങ്ങളാണ് സിഎന്‍എന്‍ ചാനല്‍ കാണിച്ചത്.
 
കാർക്കർ ക്ലീനിങ് സിസ്റ്റംസ്  കമ്പനിയുടെ  മാനേജിങ് ഡയറക്ടർ ഷ്രൂഡർ കേരളത്തിലെ ചാനൽ പാർട്ട്ണർ ആയ ഗിരീഷ് നായരുമായി ബന്ധപ്പെടുകയും കേരളത്തിലെ ജനറൽ മാനേജർ ശ്രീജിത്ത് ചന്ദ്രൻ മുഖേന മന്ത്രിയുമായി നേരിട്ട് കാണാൻ അവസരം തേടുകയുമായിരുന്നു. തുടർന്ന് ശ്രീജിത്ത് മന്ത്രിയുടെ അടുത്ത സുഹൃത്തായ ചെങ്ങന്നൂരിലെ അഡ്വ. ജയചന്ദ്രൻ മുഖേന മന്ത്രിയെക്കാണാൻ അവസരം ഒരുക്കി.
 
നാലരലക്ഷം രൂപയുടെ 15 ഉപകരണങ്ങളിൽ കുറച്ചെണ്ണം ഫയർഫോഴ്സിന‌് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട തങ്ങളുടെ ഉൽപ്പന്നങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ എത്തിച്ചു നൽകാമെന്ന വാഗ്ദാനവും നൽകിയാണ് ഷ്രൂഡർ  മടങ്ങിയത്. ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന കൂടിക്കാഴ‌്ചയിൽ സ‌്പെഷൽ ഓഫീസർ പി വേണുഗോപാൽ, കലക്ടർ എസ് സുഹാസ് എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top