21 November Wednesday

ദുരിതബാധിതരെ സഹായിക്കാൻ കാരുണ്യയാത്ര

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി സ്വകാര്യബസുകാർ നടത്തിയ കാരുണ്യയാത്രയിൽനിന്ന്‌

 

ആലപ്പുഴ
പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ആലപ്പുഴയിൽ സ്വകാര്യബസുകളുടെ 'കാരുണ്യയാത്ര'. വ്യാഴാഴ‌്ച നഗരത്തിൻ സർവീസ് നടത്തിയ 72 സ്വകാര്യബസുകളുടെ കലക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകും.
 'കാരുണ്യയാത്ര’യ‌്ക്ക‌് നല്ല പ്രതികരണമാണ് യാത്രക്കാരിൽനിന്ന‌് ലഭിച്ചത്. ടിക്കറ്റ് ഇല്ലാത്ത യാത്രയിൽ യാത്രക്കാർ കൈയയച്ച‌് സഹായിച്ചു. ടിക്കറ്റ‌് ചാർജിന്റെ പലമടങ്ങ‌് യാത്രക്കാർ ബക്കറ്റിൽ നിക്ഷേപിച്ചു.
മുനിസിപ്പൽ ബസ‌്സ‌്റ്റാൻഡിൽ ജോയിന്റ് ആർടിഒ സുമേഷ് 'കാരുണ്യയാത്ര' ഫ്ലാഗ്ഓഫ് ചെയ‌്തു. കൗൺസിലർ ബിന്ദു തോമസ് കളരിക്കൽ ആദ്യ സംഭാവന സ്വീകരിച്ചു. ദുരിതബാധിതരെ ക്യാമ്പുകളിൽ എത്തിക്കുന്നതിലും മറ്റും വിശ്രമരഹിത പ്രവർത്തനത്തിലേർപ്പെടുകയും ചെയ‌്ത സ്വകാര്യബസ് ജീവനക്കാരെയും ഉടമകളെയും ജോയിന്റ‌് ആർ ടി ഒ സുമേഷ് അഭിനന്ദിച്ചു.  ഉദ‌്ഘാടനസമ്മേളനത്തിൽ കേരള ബസ് ട്രാൻസ‌്പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് പി ജെ കുര്യൻ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top