20 September Thursday

11,380 യൂറോ സംഭാവനയുമായി അയർലൻഡ‌് മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

അയർലൻഡ‌് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുന്ന ധനസഹായം മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങുന്നു

 

ആലപ്പുഴ
അയർലൻഡ‌് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയ‌്ക്ക‌് തുല്യമായ യൂറോ സംഭാവന നൽകി. 
 11, 380  യൂറോയാണ് വ്യാഴാഴ‌്ച കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങിയത്.  കുട്ടനാട്ടിൽ പ്രളയക്കെടുതി അനുഭവിച്ച രണ്ടുപേരെയാണ് സംഘടന തുക ഏൽപ്പിക്കുന്നതിന് നിയോഗിച്ചത‌്. സംഘടനയുടെ ട്രഷറർ ആയ കൈനകരി സ്വദേശി സാബു ഐസക്ക്, വർക്കിങ‌് മെമ്പറായ പള്ളിക്കൂട്ടുമ്മ സ്വദേശി ജിജോ തങ്കച്ചൻ എന്നിവർ മന്ത്രിക്ക് തുക കൈമാറി. സംഘടനയുടെ പ്രസിഡണ്ട് ജോർജ‌് വർഗീസ് കോട്ടയം സ്വദേശിയാണ്. 
 വാട്ടർഫോർഡ് മലയാളി അസോസിയേഷനിൽ 125 കുടുംബങ്ങളാണ് ഉള്ളത്. മലയാളികളെക്കൂടാതെ തമിഴ് അൻപൻ  എന്ന തമിഴ് കൂട്ടായ‌്മയും സംഭാവന നൽകി. 
സാബു പത്തു വർഷത്തിലധികവും  ജിജോ നാലുവർഷമായും അയർലണ്ടിലാണ‌്. ഓണാഘോഷവും പെരുന്നാളും മറ്റ് ആഘോഷങ്ങളും എല്ലാം അയർലണ്ട് മലയാളികൾ ദുരന്തത്തിന്റെ  പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു. കലക്ടർ എസ് സുഹാസ്, ജില്ല പൊലീസ് മേധാവി എസ് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top